ലൈഫ് ഇന്‍ഷൂറന്‍സിനോടൊപ്പം ആരോഗ്യ-ഭവന ഇന്‍ഷൂറന്‍സും കൂടി കിട്ടിയാലോ?

dream–home
SHARE

ലൈഫ് ഇന്‍ഷൂറന്‍സിനോടൊപ്പം ഹെല്‍ത്ത് കവറേജും കൂടി ലഭിക്കുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ? ഈ പാക്കേജിനോടൊപ്പം വീടിന്റെ ഇന്‍ഷൂറന്‍സും കൂടി ഉള്‍പ്പെടുന്നുവെങ്കിലോ. ഒരു കുടുംബത്തിന്റെ അടിസ്ഥാന ഇന്‍ഷൂറന്‍സ് കവറേജ് മുഴുവന്‍ ഒറ്റ പോളിസിയില്‍ ഒതുക്കുകയാണ് ടോഫി ഇന്‍ഷൂറന്‍സ് പ്ലാന്‍. സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളായ ടാടാ എ ഐ ജി, റെലിഗേര്‍, ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ തുടങ്ങിയവയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നതാണ് ടോഫി ഇന്‍ഷൂറന്‍സ്.

നാല് പേര്‍ക്ക് കവറേജ്

താരതമ്യേന ചുരുങ്ങിയ മാസ പ്രീമിയത്തില്‍ കുടുംബത്തിലെ നാല് അംഗങ്ങളുടെ ഇന്‍ഷൂറന്‍സ് കവറേജ് ഈ പദ്ധതിയിലൂടെ ലഭിക്കും. ഒരാള്‍ക്ക് മാത്രമായുള്ള പ്ലാനുമുണ്ട്. പദ്ധതി ഇടത്തരകാര്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ എല്ലാ വിധത്തിലുള്ള പരിരക്ഷയും നല്‍കുന്നുവെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

മാസം 600 രൂപ

മാസം 600 രൂപ മുതലുള്ള പ്ലാനുകള്‍ ലഭ്യമാണ്. ഒരോ കുടുംബാംഗത്തിനും സചേത് ഇന്‍ഷൂറന്‍സ് പ്ലാന്‍ എന്നറിയപ്പെടുന്ന ഈ പദ്ധതിയില്‍ മൂന്ന് ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. കോവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധികളും ഈ പ്ലാനിന് കീഴിലുണ്ട്.

English Summery : Life,Health, Home Insurance Coverage Under One Policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA