അഷ്വേര്‍ഡ് ഫ്ളെക്സി സേവിങ്സ് പദ്ധതിയുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ്

HIGHLIGHTS
  • ഉറപ്പായ നേട്ടങ്ങളാണ് പുതിയ പദ്ധതിയിലുള്ളതെന്ന് കമ്പനി
insurance
SHARE

ഉറപ്പായ ആനുകൂല്യങ്ങളും പോളിസിയില്‍ നിന്നു പരിധിയില്ലാത്ത പിന്‍വലിക്കലുകളും ലഭ്യമാക്കിക്കൊണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് അഷ്വേര്‍ഡ് ഫ്ളെക്സി സേവിങ്സ് പദ്ധതി അവതരിപ്പിച്ചു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന ഉറപ്പായ നേട്ടങ്ങളാണ് പുതിയ പദ്ധതിയിലുള്ളതെന്ന് കമ്പനി പറയുന്നു.

വാര്‍ഷിക വരുമാനം 

ഒപ്പം ഇടക്കാല ലക്ഷ്യങ്ങളും പ്രതീക്ഷിക്കാതെയുള്ള സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാന്‍ സഹായിക്കുന്നതാണ് പണം പിന്‍വലിക്കാനുള്ള അവസരം. നോണ്‍ ലിങ്ക്ഡ് പങ്കാളിത്തേതര വിഭാഗത്തില്‍ പെട്ട ഇന്‍ഷൂറന്‍സ് പോളിസിയാണിത്.  പോളിസി ഉടമയ്ക്ക് വാര്‍ഷിക വരുമാനം നല്‍കും. പിന്‍വലിച്ചില്ലെങ്കില്‍ ഇതു വളരുകയും ചെയ്യും. കാലാവധിയെത്തുമ്പോള്‍ ആകെ പ്രീമിയത്തിന്റെ 110 ശതമാനം തിരികെ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.പരിരക്ഷയ്ക്കൊപ്പം ഉറപ്പായ നികുതി വിമുക്ത വരുമാനവും ലിക്വിഡിറ്റിയും പ്രത്യേകതകളാണ്.

English Summary: Assured Flexy Savings Policy from Aditya Birla Sun Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA