ADVERTISEMENT

ആയുഷ്കാല സമ്പാദ്യം മുഴുവന്‍ മുടക്കി പണിയുന്ന വീട് എന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് പക്ഷെ ഭവന ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഏറെ പിന്നിലാണ്. വീടിന് സംഭവിക്കുന്ന കുഴപ്പങ്ങള്‍ വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് വഴിയൊരുക്കും. ഭവന ഇൻഷുറന്‍സ് വീടിന് മാത്രമല്ല, വീട്ടിനുള്ളിലെ സാധനങ്ങള്‍ക്കും സംരക്ഷണം നൽകുന്നു. അഗ്നിബാധ, പ്രളയം, കവര്‍ച്ച തുടങ്ങിയ എന്തെങ്കിലും അവിചാരിത കാരണങ്ങളാല്‍ വീടിന് സംഭവിക്കുന്ന തകരാറുകള്‍ക്ക് ഭവന ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കുന്നു. 

കവറേജും റിസ്‌ക്കും

നിങ്ങളുടെ വീടിനുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ അപകങ്ങളും കണക്കാക്കുക. അതെല്ലാം കണക്കാക്കി വേണം വീടിന് കവറേജ് എടുക്കാന്‍.

സമ്പൂര്‍ണ സംരക്ഷണം

മോഷണം, പ്രളയം, അഗ്നിബാധ, ഇലക്ട്രിക്കല്‍-മെക്കാനിക്കല്‍ ഉപകരണങ്ങളുടെ തകര്‍ച്ച തുടങ്ങി എല്ലാ അപകടങ്ങള്‍ക്കും സമ്പൂര്‍ണ സംരക്ഷണം നല്‍കുന്ന പ്ലാന്‍ വേണം തെരഞ്ഞെടുക്കാന്‍. ഓരോന്നിനും വ്യക്തിഗത പോളിസിയെടുക്കുന്നതിനേക്കാള്‍ ചെലവു കുറഞ്ഞ ഒറ്റ പോളിസി തിരഞ്ഞെടുക്കുക. പ്രീമിയത്തില്‍ ഇളവുകളോടെ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ദീര്‍ഘകാല കവര്‍ ലഭിക്കുന്നവ പരിഗണിക്കാം.

എസ് ബി ഐ ജനറൽ ഇൻഷുറൻസിന്റെ അണ്ടർറൈറ്റിങ്  ആൻഡ് റീഇൻഷുറൻസ് വിഭാഗം മേധാവിയാണ് ലേഖകൻ

English Summary: Home Insurance Policy Details

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com