മാസം 10000 രൂപയില്‍ കൂടുതൽ വരുമാനമുണ്ടോ? പരിരക്ഷ ലഭിച്ചേക്കും

HIGHLIGHTS
  • ഇന്‍ഷൂറന്‍സ് ചങ്ങലയില്‍ വിട്ടു പോയ ഇടത്തട്ടുകാർക്കുമിടം
health-insu-2
SHARE

നിങ്ങൾക്ക് മാസം 10000 രൂപ വരുമാനമുണ്ടോ? എങ്കിൽ ആയുഷ്മാൻ ഭാരതിന്റെ പരിരക്ഷ നിങ്ങൾക്കും ലഭിച്ചേക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനായി ആരംഭിച്ച ആയുഷ്മാന്‍ ഭാരതിന്റെ (പ്രധാനമന്ത്രി ജന്‍ ആരോഗ്യ)  വ്യാപ്തി കൂട്ടാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സമൂഹത്തില്‍ താഴെ തട്ടിലുള്ളവരെ ഇന്‍ഷൂറന്‍സ് കുടയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് 2018 ല്‍ ആരംഭിച്ചതാണ് പദ്ധതി. ആശുപത്രി ചികിത്സയ്ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സാ പരിരക്ഷ ലഭിക്കും. രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളാണെന്നാണ് സര്‍ക്കാര്‍ കണക്ക്.

വിവിധ പദ്ധതികൾ ഏകോപിപ്പിക്കും

ഇടത്തട്ടുകാരെയും കൂടി ഉള്‍പ്പെടുത്തി പദ്ധതി വലുതാക്കാനാണ് ആലോചന. പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയുടെ കീഴിലുള്ള വിവിധങ്ങളായ ഇന്‍ഷൂറന്‍സ് സ്‌കീമുകളെ ഏകോപിപ്പിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാസം 10,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, യന്ത്രസഹായത്തോടെ കൃഷി ചെയ്യുന്നവര്‍, കിസാന്‍ കാര്‍ഡ് ഉള്ളവര്‍, ഏതെങ്കിലും തരത്തിലുള്ള വാഹനമുള്ളവര്‍, അഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, തരക്കേടില്ലാത്ത വീട്ടില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് നിലവിലെ ചട്ടമനുസരിച്ച് ആയുഷ്മാന്‍ ഭാരതില്‍ അംഗമാകാനാവില്ല.

English Summery: Middle Class also get Coverage of Ayushman Bharath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA