ADVERTISEMENT

ഇനി സമ്മാനമായി വീട്ടുപകരണങ്ങളും ആഭരണവുമൊന്നും നൽകേണ്ട. പകരം ആപത്ഘട്ടത്തിൽ ഏറ്റവുമധികം ഉപകാരപ്പെടുന്ന അപകട ഇൻഷുറൻസ് പോളിസി നൽകാം. ഇഷ്ടമുള്ള ആര്‍ക്കും സമ്മാനിക്കാവുന്ന അപകട പോളിസി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ആണ് അവതരിപ്പിക്കുന്നത്. ''ഷാഗുണ്‍-ഇന്‍ഷുറന്‍സ് സമ്മാനിക്കുക'' എന്ന നൂതനമായ വ്യക്തിഗത അപകട പോളിസിയാണിത്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) ചട്ടങ്ങള്‍ക്കനുസരിച്ചാണിത്. ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന ആളുമായി പോളിസി വാങ്ങുന്ന വ്യക്തിക്ക് ബന്ധമൊന്നും വേണ്ട എന്നതാണ് സവിശേഷത. 

താങ്ങാവുന്ന പ്രീമിയം

അപ്രതീക്ഷിത അപകടത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന മരണം, ഭാഗികമോ അല്ലാതെയോ ഉള്ള അംഗവൈകല്യം, താല്‍ക്കാലിക വൈകല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഷാഗുണ്‍ അപകട ഇന്‍ഷുറന്‍സിന്റെ പരിധിയിൽ വരും. 501, 1001, 2001 രൂപ എന്നിങ്ങനെയാണ് ഉല്‍പ്പന്നത്തിന്റെ പ്രീമിയം.

കൂട്ടുകാര്‍ക്ക്, കുടുംബക്കാര്‍ക്ക്, അകന്ന ബന്ധത്തിലുള്ളവര്‍ക്ക്, സഹായികള്‍ക്ക്, ഡ്രൈവര്‍മാര്‍ക്ക്, പാചകക്കാര്‍ക്ക് തുടങ്ങി ആര്‍ക്കു വേണമെങ്കിലും ഷാഗുണ്‍ സമ്മാനിക്കാനാകുമെന്ന് കമ്പനി അറിയിച്ചു പരീക്ഷ പാസായതിന്, പുതിയ കാര്‍ വാങ്ങുമ്പോള്‍, പിറന്നാളിന്, വിവാഹത്തിന്, വാര്‍ഷികത്തിന്, പുതിയ ബൈക്ക് വാങ്ങുമ്പോള്‍, കോളജ് അഡിമിഷന്‍ നേടുമ്പോള്‍ തുടങ്ങി ഏതവസരത്തിലും ഇത് സമ്മാനിക്കാം

English Summary : Now Gift an Accident Insurance Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com