വാഹനത്തിന് നോക്ലെയിം ബോണസ് ഉണ്ടെങ്കിൽ ഈ നേട്ടങ്ങൾ കിട്ടും

HIGHLIGHTS
  • കാലാവധിക്കു ശേഷം 90 ദിവസം കഴിഞ്ഞാണ് പോളിസി പുതുക്കുന്നതെങ്കിൽ നോ ക്ലെയിം ബോണസ് നഷ്ടമാകും
short-story-my-creatives-speedulla-car
SHARE

നല്ല ഡ്രൈവറാണോ നിങ്ങൾ? എങ്കിൽ പോളിസി പുതുക്കുമ്പോൾ സുരക്ഷിതമായ ഡ്രൈവിങ്ങിന് പ്രോത്സാഹനമായി ഓൺ ഡാമേജ് പ്രീമിയം തുകയിൽ നൽകുന്ന ഡിസ്‌കൗണ്ട് ആണ് നോ ക്ലെയിം ബോണസ്. തേർഡ് പാർട്ടി പോളിസികൾക്ക് ഇതു ബാധകമല്ല. ഒരു വർഷം നിങ്ങൾ ഇൻഷുറൻസ് ഒന്നും ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ ഇത് ലഭിക്കും. ഒന്നാം വർഷം 20 ശതമാനം, തുടർന്നുള്ള വർഷങ്ങളിൽ 25, 35, 45, 50 എന്നിങ്ങനെ പരമാവധി 50 ശതമാനമാണ് ലഭിക്കാവുന്ന കിഴിവ്. പോളിസി കാലാവധിക്കു ശേഷം 90 ദിവസം കഴിഞ്ഞാണ് പോളിസി പുതുക്കുന്നതെങ്കിൽ നോ ക്ലെയിം ബോണസ് നഷ്ടമാകും. ചെറിയ അപകടങ്ങളിൽ പെട്ട് ക്ലെയിം ചെയ്താലും നോ ക്ലെയിം ബോണസ് നഷ്ടപ്പെടാതിരിക്കാനുള്ള നോ ക്ലെയിം ബോണസ് പ്രൊട്ടക്ടർ കവറേജും ഇപ്പോൾ ആഡ് ഓൺ ആയി ലഭ്യമാണ്. 

നോ ക്ലെയിം ബോണസ് പുതിയ വാഹനത്തിലേക്കു മാറ്റാം 

പുതിയ വാഹനം വാങ്ങുമ്പോൾ പഴയ വാഹനത്തിന്റെ നോ ക്ലെയിം ബോണസ് പുതിയ പോളിസിയിൽ ലഭിക്കും. പഴയ വാഹനത്തിന്റെ വില വച്ചു നോക്കുമ്പോൾ ഈ ഡിസ്‌കൗണ്ട് ഒരു ചെറിയ തുകയായിരിക്കുമെങ്കിലും പുതിയ വാഹനം വാങ്ങുമ്പോൾ നല്ല ഒരു തുക ഇൻഷുറൻസ് ഇനത്തിൽ ലാഭിക്കാനാകും. പിന്നീട് പോളിസി പുതുക്കുമ്പോഴും നിലവിലുള്ള നിരക്കിൽ ഡിസ്‌കൗണ്ട് ലഭിക്കും. 

ഇതിനായി പഴയ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഒരു നോ ക്ലെയിം ബോണസ് സർട്ടിഫിക്കറ്റ് വാങ്ങി വാഹനം വാങ്ങുന്ന ഡീലറുടെ അടുത്ത് നൽകേണ്ടതുണ്ട്. പഴയ വാഹനം വിൽക്കുമ്പോൾ തന്നെ ഇൻഷുറൻസ് കമ്പനിയിൽനിന്ന് നോ ക്ലെയിം സർട്ടിഫിക്കറ്റ് വാങ്ങിവെച്ചാൽ മൂന്നു വർഷത്തിനുള്ളിൽ എപ്പോൾ പുതിയ വാഹനം വാങ്ങുകയാണെങ്കിലും ഈ ഡിസ്‌കൗണ്ട് ക്ലെയിം ചെയ്യാം. ഇതു ലഭിക്കാൻ നിലവിലുള്ള പോളിസി തേർഡ് പാർട്ടി ആക്കി മാറ്റുകയോ നോ ക്ലെയിം ബോണസ് ആയി ആ വർഷം ലഭിച്ച തുക ബാക്കിയുള്ള മാസങ്ങൾ കണക്കാക്കി ഇൻഷുറൻസ് കമ്പനിയിൽ അടയ്ക്കുകയോ ചെയ്യണം.

English Summary :Know more about no Claim Bonus of Vehicle 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA