ADVERTISEMENT

ഭാരതി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ആക്‌സ ജനറല്‍ ഇന്‍ഷൂറന്‍സിനെ ഏറ്റെടുക്കുകയാണന്ന്‌ ഐസിഐസിഐ ലൊംബാര്‍ഡ്‌ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ ഇരു കമ്പനികളും തമ്മില്‍ ധാരണയായി.

നിലവില്‍ ഭാരതി ആക്‌സ ജനറല്‍ ഇന്‍ഷൂറന്‍സിന്റെ 51 ശതമാനം ഓഹരികളാണ്‌ ഭാരതി എന്റര്‍പ്രൈസസിന്റെ കൈവശമുള്ളത്‌ ശേഷിക്കുന്ന 49 ശതമാനം ഫ്രഞ്ച്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ ആക്‌സയുടെ കൈവശമാണ്‌.

ലയനത്തിന്‌ ശേഷം ഭാരതി എന്റര്‍പ്രൈസസും ആക്‌സയും നോണ്‍-ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ബിസിനസ്സില്‍ നിന്നും പിന്‍മാറും.

ഇരു കമ്പനികളുടെയും ബോര്‍ഡ്‌ അംഗീകരിച്ച ഓഹരി കൈമാറ്റ അനുപാതം അടിസ്ഥാനമാക്കി ഭാരതി ആക്‌സയുടെ ഓഹരി ഉടമകള്‍ക്ക്‌ കൈവശമുള്ള ഓരോ 115 ഓഹരികള്‍ക്കും ഐസിഐസിഐ ലൊംബാര്‍ഡിന്റെ 2 ഓഹരികള്‍ വീതം ലഭിക്കും.

ഭാരതി എന്റര്‍പ്രൈസസ്‌ ദീര്‍ഘനാളായി സാമ്പത്തിക സേവന ബിസിനസ്സില്‍ നിന്നും പിന്‍മാറാനുള്ള ശ്രമങ്ങളിലായിരുന്നു .

English Summary : Bharti Enterprises quits Financial Services Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com