അപകടമുണ്ടായപ്പോൾ പുക മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കുമോ?

HIGHLIGHTS
  • മനോരമ ഫാസ്ട്രാക്ക് മാഗസീൻ ഒരുക്കുന്ന സൗജന്യ മോട്ടോർ ഇൻഷുറൻസ് വെബിനാർ ഈ ശനിയാഴ്ച വൈകിട്ട് 3 മുതൽ 4 വരെ
fasttrack-webinar
SHARE

മോട്ടർ വാഹന ഇൻഷുറൻസിലെ പുതിയ നിയമമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്. അപകടമുണ്ടാകുമ്പോൾ പുക മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കുമെന്നതായിരുന്നു വാർത്ത. നിസാര കാരണം മതി ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ. അടുത്തിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻഡ് അതോറിറ്റി ഓഫ് ഇന്ത്യ മുൻപുണ്ടായിരുന്ന പുക മലിനീകരണ സർട്ടിഫിക്കറ്റ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണുണ്ടായത്. അപകടം നടക്കുന്ന സമയത്ത് പുക മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ മാത്രം ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിഷേധിക്കരുത്. എന്നാൽ എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ സാധുതയുള്ള പുക മലിനീകരണ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. നിയമ പ്രകാരം പുക മലിനീകരണ സർട്ടിഫിക്കറ്റ് ആറു മാസം കൂടുമ്പോൾ പുതുക്കിയിരിക്കണം.     

ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയാൽ വൻ നഷ്ടം സംഭവിച്ചേക്കാം  

വാഹനം ഉണ്ടെങ്കിൽ ഇൻഷുറൻസ് വേണം. കബളിപ്പിക്കപ്പെടാൻ സാധ്യത കൂടുതലുള്ള മേഖലയാണ് മോട്ടർ ഇൻഷുറൻസ്. പോളിസികൾ തിരഞ്ഞെടുക്കുമ്പോൾ സംശയങ്ങളും ആരംഭിക്കുന്നു. വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാം. മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസീൻ നടത്തുന്ന സൗജന്യ വെബിനാറിൽ മോട്ടർ ഇൻഷുറൻസ് വിദഗ്ധൻ എ. അരുൺകുമാർ (ന്യൂ ഇന്ത്യ അഷുറൻസ് മൂന്നാർ ബ്രാഞ്ച് ഹെഡ്) വാഹന ഇൻഷുറൻസിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. സെപ്തംബർ അഞ്ച് ശനിയാഴ്ച വൈകിട്ട് മൂന്നു മുതൽ നാലു വരെയാണ് വെബിനാർ. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? പുതിയ കാർ വാങ്ങുമ്പോൾ അധിക കവറേജ് നേടാൻ എന്ത് ചെയ്യണം, വെള്ളപ്പൊക്കത്തിൽപ്പെട്ട വാഹനങ്ങളുടെ ഇൻഷുറൻസ് എത്ര ദിവസങ്ങൾക്കുള്ളിൽ ക്ലെയിം ചെയ്യണം, ഇൻഷുറൻസ് രംഗത്തെ പുതിയ മാറ്റങ്ങൾ, ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ, പോളിസി റദ്ദായാൽ എന്തു ചെയ്യണം തുടങ്ങി എല്ലാ സംശയങ്ങൾക്കും വെബിനാറിലൂടെ മറുപടി ലഭിക്കും.  

English Summary : Manorama Fastrack webinar on September 5th Saturday 3-4pm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA