ഇനി വീഡിയോയിലൂടെ കണ്ട് പോളിസി എടുക്കാം. കെ വൈ സി പ്രക്രിയയുടെ ഭാഗമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇനിമുതല്‍ വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കാമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ ജനറല്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐ ആര് ഡി എ ഐ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ വീട്ടിലിരുന്നു തന്നെ ഓഫീസിലെന്ന പോലെ പോളിസി നടപടികള്‍ പൂര്‍ത്തിയാക്കാം. കമ്പനികള്‍ അധികാരപ്പെടുത്തിയ വ്യക്തി ഇത് പൂര്‍ണമായും റിക്കോഡ് ചെയ്ത് രേഖയാക്കും. ഇതിനായി കമ്പനികള്‍ക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാം. കസ്റ്റമറുടെ ഇന്ത്യയിലെ സാനിധ്യമുറപ്പാക്കാന് ജിയോ ടാഗിങ് സംവിധാനം ഉപയോഗിക്കാം.
English Summary : Buy Insurance Based on Video Kyc