ADVERTISEMENT

ജീവനക്കാര്‍ക്ക്‌ ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സ്‌ ആനുകൂല്യം എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഉയര്‍ത്തി. ഇഡിഎല്‍ഐ (എംപ്ലോയീസ്‌ ഡെപ്പോസിറ്റ്‌ ലിങ്ക്‌ഡ്‌ ഇന്‍ഷൂറന്‍സ്‌) പദ്ധതിപ്രകാരം ഇപിഎഫ്‌ പദ്ധതിയിലെ അംഗങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന പരമാവധി ഇന്‍ഷൂറന്‍സ്‌ തുക 7 ലക്ഷമായാണ്‌ ഉയര്‍ത്തിയത്‌. നിലവിലിത്‌ 6 ലക്ഷം രൂപ ആയിരുന്നു. ഇപിഎഫ്‌ പദ്ധതിയുടെ എല്ലാ അംഗങ്ങള്‍ക്കും നല്‍കേണ്ട നിര്‍ബന്ധിത ഇന്‍ഷൂറന്‍സ്‌ പരിരക്ഷയാണ്‌ ഈ സ്‌കീം. ഇഡിഎല്‍ഐ സ്‌കീം പ്രകാരം സേവന കാലയളവില്‍ ഇന്‍ഷൂർ ചെയ്‌തിട്ടുള്ള വ്യക്തിക്ക്‌ മരണം സംഭവിച്ചാല്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നോമിനിക്ക്‌ ഒരുമിച്ച്‌ ഒരു തുക നല്‍കും. മരിച്ചയാളുടെ കഴിഞ്ഞ 12 മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയിരിക്കും ക്ലെയിം തുക. ഇതാണ്‌ ഇപ്പോള്‍ പരമാവധി 7 ലക്ഷമായി ഉയര്‍ത്തിയിരിക്കുന്നത്‌. കുറഞ്ഞ തുക 2.5 ലക്ഷം രൂപയാണ്‌. പദ്ധതിയില്‍ അംഗമായിട്ടുള്ള വ്യക്തി സര്‍വീസില്‍ തുടരുമ്പോള്‍ അപ്രതീക്ഷിതമായി മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും അധിക സഹായം ലഭ്യമാക്കാന്‍ പദ്ധതിയില്‍ വരുത്തിയ പുതിയ മാറ്റത്തിലൂടെ കഴിയും.

English Summary : Employees Deposit Linked Insurance Benefit Increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com