ADVERTISEMENT

അനിതയുടെ സ്കൂട്ടറിന്റെ ഇൻഷുറൻസ് പോളിസി റദ്ദായി. കൃത്യസമയത്തു ഓൺലൈനായി പുതുക്കാനും കഴിഞ്ഞില്ല. ലോക്ഡൗൺ ആയിരുന്നതിനാൽ സ്കൂട്ടർ ഇൻഷുറൻസ് ഓഫീസിലേക്കു കൊണ്ടുപോകാനും കഴിഞ്ഞില്ല. പോളിസി പുതുക്കേണ്ട സമയം കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനിയുടെ പരിശോധനയ്ക്കു ശേഷം മാത്രമേ പോളിസി ലഭ്യമാകൂ. എന്നാലിപ്പോൾ പോളിസി റദ്ദായാലും ഇൻസ്പെക്ഷൻ ഓൺലൈൻ വഴി ചെയ്യാം.    

തേർഡ് പാർട്ടി മാത്രമാണെങ്കിൽ പരിശോധന വേണ്ട

തേർഡ് പാർട്ടി പോളിസി മാത്രമാണെങ്കിൽ പരിശോധനയുടെ ആവശ്യമില്ല. ഇൻഷുറൻസ് ഓഫിസിലേക്ക് മുൻ പോളിസിയുടെ കോപ്പിയും ആർസി ബുക്കുമായി ചെന്നാൽ മതി. അല്ലെങ്കിൽ ഓൺലൈൻ വഴി പുതുക്കുകയും ചെയ്യാം.

ഓൺ ഡാമേജ് ആണെങ്കിൽ ഇൻസ്പെക്ഷൻ ഓൺലൈൻ ചെയ്യാം

കോംപ്രിഹെൻസീവ് പാക്കേജ് പോളിസിയാണ് വേണ്ടതെങ്കിൽ വാഹനം പരിശോധിക്കണം. ഇൻഷുറൻസ് കമ്പനിയെയോ ഏജന്റിനെയോ സമീപിക്കുകയാണെങ്കിൽ അവർ വീട്ടിൽ വന്ന് വാഹനം പരിശോധിച്ചു പോളിസി പുതുക്കി നൽകും. അല്ലെങ്കിൽ ഓൺലൈനിലൂടെ സ്വയം ഇൻസ്പെക്‌ഷൻ ചെയ്തു പോളിസി എടുക്കാനും സംവിധാനമുണ്ട്. വിവിധ ഇൻഷുറൻസ് കമ്പനികളുടെ ഓൺലൈൻ വെബ്സൈറ്റ് വഴി പോളിസി പുതുക്കാം. 

ഇൻഷുറൻസ് ഇല്ലാതെ പരിശോധനയ്ക്കാണെങ്കിൽ പോലും വാഹനം ഒരിക്കലും റോഡിൽ ഇറക്കരുത്. കഴിവതും വീട്ടിൽത്തന്നെ ഇൻസ്പെക്ട് ചെയ്യാൻ അവസരം ഒരുക്കുക.

English Summary : Online Renewal of Vehicle Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com