പോളിസി രേഖകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമോ?

HIGHLIGHTS
  • ഡിജിറ്റൽ രൂപത്തിലുള്ള ലൈഫ് ഇൻഷുറൻസ് പോളിസി രേഖകൾക്കു ഡിസംബർ 31 വരെ ക്ലെയിം അനുവദിച്ചിട്ടുണ്ട്
family-7
SHARE

ഒരു സാധാരണ വീട്ടമ്മയാണ് പുഷ്പലത. ഭർത്താവിന്റെ ആകസ്മിക വിയോഗത്തിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ ഇൻഷുറൻസ് കമ്പനിയിൽനിന്നു പോളിസി തവണകൾ മുടങ്ങിയതറിയിച്ചു കൊണ്ട് ഫോൺ വന്നു. ഭർത്താവിന്റെ ഇൻഷുറൻസ് പോളിസികളെക്കുറിച്ചു അവർക്കറിയില്ലായിരുന്നു. മൂന്നു പോളിസികളിലായി 25 ലക്ഷം രൂപയോളം ഇൻഷുറൻസ് ലഭ്യമാകും. പോളിസി ഉടമ ജീവിച്ചിരിപ്പില്ലെന്നു അറിയിച്ചപ്പോൾ ഇൻഷുറൻസ് ക്ലെയിം ലഭിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കുറെ അന്വേഷിച്ചിട്ടും രേഖകൾ എവിടെയാണെന്ന് അറിയാഞ്ഞതു കൊണ്ട് പുഷ്പലതയ്ക്കു ഇൻഷുറൻസ് ലഭിച്ചില്ല. അതായത് ആ ഇൻഷുറൻസിന്റെ  ഉദ്ദേശം തന്നെ നടക്കാതെ പോയി.

പോളിസി രേഖകൾ നഷ്ടപ്പെട്ടാൽ 

∙യഥാർത്ഥ രേഖകൾ നഷ്ടമായാൽ എത്രയും വേഗം ഇൻഷുറൻസ് കമ്പനിയെയോ ഏജന്റിനെയോ അറിയിക്കുകയും ഡ്യൂപ്ലിക്കേറ്റ് പോളിസി രേഖകൾ ആവശ്യപ്പെടുകയും ചെയ്യണം. ചില ഇൻഷുറൻസ് കമ്പനികൾ പൊലീസിൽ പരാതിപ്പെട്ടതിന്റെ രേഖകളും ആവശ്യപ്പെടാറുണ്ട്. ‌

∙പലവീടുകളിലും കുടുംബനാഥന്റെ പേരിലാകും പോളിസി. ഇക്കാര്യങ്ങൾ ഭാര്യയേയോ മക്കളേയോ അറിയിക്കാറില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എവിടെയാണുള്ളത് എന്നു പറയാറുമില്ല. ഇത്തരം ഘട്ടങ്ങളിൽ ആകസ്മികമായി ഗൃഹനാഥൻ മരണപ്പെട്ടാൽ നോമിനിയ്ക്ക് ക്ലെയിം ലഭിക്കാൻ വൈകും. 

∙സാധാരണ പോളിസി എടുക്കുമ്പോൾ ഇൻഷുറൻസ് കമ്പനികൾ ഡിജിറ്റൽ കോപ്പി നൽകുന്നതിനോടൊപ്പം പ്രിന്റഡ് കോപ്പിയും വീട്ടിലേക്ക് അയക്കാറുണ്ട്. വീട്ടിലെ കുടുംബാംഗങ്ങൾക്കു കൂടി കണുന്നതിനുവേണ്ടിയാണിത്. ഇത് നഷ്ടമാകാതെ സൂക്ഷിക്കണം.

കൊറോണ വൈറസിനെത്തുടർന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഡിജിറ്റൽ രൂപത്തിലുള്ള പോളിസി രേഖകൾക്കു ഡിസംബർ 31വരെ ക്ലെയിം നൽകാൻ അനുവദിച്ചിട്ടുണ്ട്. നേരത്തെതന്നെ ഹെൽത്ത്, മോട്ടോർ ഇൻഷുറൻസ് പോളിസികൾക്കു ഡിജിറ്റൽ കോപ്പി അനുവദിച്ചിട്ടുണ്ടെങ്കിലും ലൈഫ് ഇൻഷുറൻസ് പോളിസികൾക്കു ലഭ്യമായിരുന്നില്ല. 

ഡിജിറ്റൽ പോളിസികൊണ്ടുള്ള ഗുണങ്ങൾ

പോളിസി രേഖകൾ നഷ്മാകില്ല എന്നതു തന്നെയാണ് ഡിജിറ്റൽ കോപ്പികളുടെ ഗുണം. വെള്ളപ്പൊക്കം, ഭൂമികുലുക്കം, മണ്ണിടിച്ചൽ അഗ്നിബാധ, മറ്റു അപകടങ്ങൾ എന്നിവ മൂലം യഥാർഥ രേഖകൾക്കു നാശം സംഭവിച്ചാലും ഡിജിറ്റൽ കോപ്പിയുണ്ടെങ്കിൽ വേഗം വീണ്ടെടുക്കാം. ക്ലെയിം ചെയ്യാനും എളുപ്പമാണ്. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് എംഎംഎസ് വഴി അയക്കാം. ഇൻഷുറൻസ് ക്ലെയിം ചെയ്യാനും എളുപ്പമാണ്. 

English Summary : Details About Digital Policy Documents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA