പുകവലിക്കാർക്ക് ഇനി പ്രത്യേക ലൈഫ് ഇൻഷുറൻസ്

HIGHLIGHTS
  • പുകവലിക്കുന്നവർ പുകവലിക്കാത്തവരേക്കാൾ 50ശതമാനം അധികം പ്രീമിയം തുക അടക്കേണ്ടിവരും
smoking
SHARE

പുകവലി സ്വന്തം ആരോഗ്യത്തെയും നിങ്ങളോട് അടുപ്പമുള്ളവരുടെ ആരോഗ്യത്തെയും മാത്രമല്ല മാത്രമല്ല ബാധിക്കുക. അത് നിങ്ങൾ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തെയും ബാധിക്കും. പോളിസി ഉടമയുടെ ജോലിയേക്കാൾ അയാളുടെ പുകവലി ശീലം അയാളുടെ ലൈഫ് ഇൻഷുറൻസ് പോളിസി പ്രീമിയത്തെ ബാധിക്കും. പുകവലിക്കുന്നവർ പുകവലിക്കാത്തവരേക്കാൾ 50ശതമാനം അധികം പ്രീമിയം തുക അടക്കേണ്ടിവരും. പുകവലിക്കാത്തവരേക്കാൾ പുകവലിക്കുന്നവർ ഒരോ മാസവും ശരാശരി 650 രൂപ മുതൽ 850 രൂപ വരെ പ്രിമീയം തുക കൂടുതൽ നൽകണം. വർഷത്തിലേക്ക് കണക്കാക്കുമ്പോൾ അധികമായി 8,000 രൂപ മുതൽ 10,000 രൂപവരെ നൽകേണ്ടി വരും.

പുകവലിക്കാരുടെ പ്രീമിയം തുക കണക്കാക്കൽ

∙കഴിഞ്ഞ ഒരു മാസത്തെ പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയായിരിക്കും പുകവലിക്കാർക്കുള്ള ഇൻഷുറൻസ് പ്രിമീയം തുക കണക്കാക്കുക. 

∙സിഗരറ്റുകൾ, മുറുക്ക് തുടങ്ങിയ എല്ലാത്തരം പുകയില ഉൽപന്നങ്ങളുടെയും ഉപയോഗം ഇതിൽ ഉൾപ്പെടും. 

∙വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പോളിസി എടുക്കുന്ന വ്യക്തി സ്ഥിരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ അതോ ഇടയ്ക്ക് മാത്രമാണോ എന്ന് തീരുമാനിക്കും. ഇതനുസരിച്ചായിരിക്കും പ്രിമീയം തുക കണക്കാക്കുക.

∙ഉയർന്ന പ്രീമിയം തുക നൽകേണ്ടി വരുമെന്ന് കരുതി ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ കൃത്യമായ  വിവരങ്ങൾ നൽകാൻ മടിക്കരുത്. 

മിതമായ പ്രീമിയത്തിലൂടെ ജീവിതം സുരക്ഷിതമാക്കാം

∙പുകവലിക്കാർക്കുള്ള ഉയർന്ന പ്രീമിയം തുകയെന്ന പ്രശ്നം പരിഹരിച്ചു ഐ.സ്.ഐ.സി പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് അവർക്ക് പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നിട്ടുണ്ട്.

∙പി.ഒ.എസ് ഐ പ്രൊട്ടക്സ് സ്മാർട്ട് പ്ലാൻ എന്ന ഈ പോളിസിക്ക് നിർബന്ധിത മെഡിക്കൽ പരിശോധനയില്ല. 80ശതമാനത്തോളം തുക ലഭിക്കും.

∙ശമ്പളക്കാർക്ക് ഒരു കോടി വരെയും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 50ലക്ഷം വരെയും കവറേജ് കിട്ടും.

∙മറ്റു ഇൻഷുറൻസ് കമ്പനികളും പുകവലിക്കാർക്കായി പ്രത്യേക പോളിസികൾ നൽകുന്നുണ്ടെങ്കിലും മെഡിക്കൽ പരിശോധന നിർബന്ധമാണ്. എച്ച്.ഡി.എഫ്.സി, മാക്സ് ലൈഫ് ഇൻഷുറൻസ്, ടാറ്റയുടെ എ.ഐ.എ , ബജാജ് അലിയൻസ് തുടങ്ങിയവരും പുകവലിക്കാർക്കായുള്ള ഇൻഷുറൻസ് പോളിസികൾ നൽകുന്നുണ്ട്

ലേഖകൻ പോളിസി ബസാർ.കോമിന്റെ ലൈഫ് ഇൻഷുറൻസ് വിഭാഗം ചീഫ് ബിസിനസ് ഒാഫീസറാണ്

English Summary : Special Life Insurance Policies for Cigarette Smokers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA