ADVERTISEMENT

കോവിഡ് 19 പടർന്നു പിടിച്ച ഇക്കാലയളവിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് വില്‍പനയിലാണ് വലിയ കുതിച്ച് ചാട്ടമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തളര്‍ന്നു കിടന്ന ആരോഗ്യ ഇന്‍ഷൂറന്‍സിൽ കൊറോണ കവച് പോളിസികളുടെ വില്‍പനയാണ് ഇപ്പോള്‍  കുതിച്ചുയരുന്നത്. കോവിഡ് കുതിച്ചുയര്‍ന്ന സെപ്തംബറില്‍ ഈ പോളിസിയുടെ വില്‍പനയില്‍ 10 ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 10 ലക്ഷം പോളിസികളാണ് രാജ്യത്ത് വിറ്റതെങ്കില്‍ സെപ്തംബറില്‍ ആകെ വിറ്റ കൊറോണ കവച് പോളിസികളുടെ എണ്ണം ഒരു കോടി പത്ത് ലക്ഷമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഇന്‍ഷൂറന്‍സ് ഉൽപ്പന്നമാണിത്.

കോവിഡ് 19 വൈറസ് ബാധയുടെ അനിശ്ചിതത്വം തുടരുന്നതും സ്വകാര്യ -കോര്‍പ്പറേറ്റ് ആശുപത്രികള്‍ നിരക്ക് വലിയ തോതില്‍ ഉയര്‍ത്തിയതുമാണ് ഈ പ്രത്യേക പോളിസികളുടെ വില്‍പന ഉയര്‍ത്തിയത്. ആശുപത്രി ബില്ലുകള്‍ കുതിച്ചുയരുന്നതിനാലാവാം 2.5 ലക്ഷം സം അഷ്വേര്‍ഡുള്ള പോളിസികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ആകെ വില്‍ക്കപ്പെടുന്നവയില്‍ 75 ശതമാനവും ഈ വിഭാഗത്തിലാണ്.

English Summary : Corona Kavach Policies are Hot Cake Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com