ADVERTISEMENT

കോവിഡ് 19 പരിരക്ഷയേകുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ ഐ ആര്‍ ഡി എ ഐ നിര്‍ദേശാനുസരണം രാജ്യത്ത് ആരംഭിച്ചത് ജൂലൈയിലാണ്. രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്ന ആശയം റെഗുലേറ്ററി അതോറിറ്റി മുന്നോട്ടു വച്ചത്. കൊറോണ, കവച്, കൊറോണ രക്ഷക് എന്നിങ്ങനെ രണ്ട് പോളിസികളാണ് അവതരിപ്പിച്ചത്. മൂന്നര മാസം മുതല്‍ ഒന്‍പതര മാസം വരെയാണ് കാലാവധി. കൂടിയ തുക നല്‍കി സമഗ്രആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ചുരുങ്ങിയ തുകയ്ക്ക് ലഭ്യമാകുന്ന പോളിസകള്‍ എന്ന നിലയ്ക്കാണ് കോറോണ പോളിസികള്‍ വിപണി പിടിച്ചത്. കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്ക് 100 ശതമാനം തുകയും ഉറപ്പ് നല്‍കുന്ന പോളിസിയാണ് കൊറോണ രക്ഷക്, കൊറോണ കവചിനാകട്ടെ  50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കവറേജ് പരിധിയുമുണ്ട്.

പുതുക്കാം

വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ ഇത്തരം പോളിസികളുടെ കാലാവധി കഴിഞ്ഞാലും അത് പുതുക്കി നല്‍കാനുള്ള നിര്‍ദേശം റെഗുലേറ്ററി അതോറിറ്റി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെയാണ് കൂടുതല്‍ അസൂഖങ്ങള്‍ക്ക് കവറേജ് കിട്ടുന്ന പോളിസികളിലേക്കുള്ള മൈഗ്രേഷനും, മറ്റ് കമ്പനികള്‍ നല്‍കുന്ന കൊറോണ പോളിസികളിലേക്കുള്ള പോര്‍ട്ടിങും.

പുതിയ പോളിസിയിലേക്കുളള കൂടുമാറല്‍

നിലവിലുള്ള കോവിഡ് പോളിസി കൂടുതല്‍ അസുഖങ്ങള്‍ കവറ് ചെയ്യുന്ന കോംപ്രിഹെന്‍സിവ് പോളിസികളിലേക്ക് മാറ്റണമെന്നുണ്ടെങ്കില്‍ ഇനി മുതല്‍ സാധിക്കും. വിവിധ കമ്പനികള്‍ നല്‍കുന്ന ഇത്തരത്തിലുള്ള ഉത്പന്നങ്ങളിലേക്ക് നിലവിലുള്ള കോവിഡ് പോളിസികളെ മാറ്റാം. ഇങ്ങനെ മാറ്റുമ്പോള്‍ നിലവിലുള്ള പോളിസിയുടെ വെയിറ്റിംഗ് പീരിയഡ് പുതിയവയിലും ലഭ്യമാകും. കോവിഡ് അടക്കമുള്ള അസൂഖങ്ങളെ ഇന്‍ഷൂറന്‍സ് കവറേജിന്റെ പരിധിയിലാക്കാന്‍ ഇങ്ങനെ കഴിയും. എന്നാല്‍ ഇവിടെ മറ്റൊരു പ്രശ്‌നം അവശേഷിക്കുന്നുണ്ട്. കൊറോണ പോളിസികളില്‍ 14 ദിവസത്തെ വീട്ടു ചികിത്സയും കവറേജില്‍ ഉള്‍പ്പെടും. എന്നാല്‍ കോംപ്രിഹെന്‍സിവ് പോളിസികളില്‍ അതുണ്ടാവില്ല.

സേവനം പോരെങ്കില്‍ പോര്‍ട്ട് ചെയ്യാം

നിലവിലുള്ള കോവിഡ് പോളിസികളുടെ സേവനം പോര എന്ന് തോന്നിയാല്‍ കമ്പനി മാറാനുള്ള സ്വാതന്ത്ര്യവും ഐ ആര്‍ ഡി എ ഐ നല്‍കുന്നുണ്ട്. ഇങ്ങനെ പുതിയ കമ്പനിയുടെ അതേ പോളിസിയിലേക്ക് മാറുമ്പോള്‍ വെയിറ്റിംഗ് പീരിയഡ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഇവിടെ മറ്റൊരു കമ്പനിയിടെ കോവിഡ് പോളിസിയിലേക്കും അതുപോലെ തന്നെ കൂടുതല്‍ കവറേജ് ലഭിക്കുന്ന കോംപ്രിഹെന്‍സിവ് പോളിസികളിലേക്കും മൈഗ്രേറ്റ് ചെയ്യാം.

English Summary : Details of Porting of Corona Policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com