ആരോഗ്യ പരിരക്ഷയ്ക്ക് ഇരട്ട നേട്ടമുള്ള പദ്ധതികൾ തെരഞ്ഞെടുക്കണം

HIGHLIGHTS
  • ജീവനു പരിരക്ഷ നല്‍കുന്നതോടൊപ്പം മാരക രോഗങ്ങള്‍ക്കെതിരായ പരിരക്ഷ കൂടി വേണം
health-insurance
SHARE

കോവിഡ് കാലത്ത് ആരോഗ്യം സംരക്ഷിക്കാനും പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും വലിയ ശ്രദ്ധയാണു നമുക്ക്. എന്നാലിതു പോലെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുകയും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് പലരും മറന്നു പോകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരെ കരുതിയിരിക്കുക എന്നതാണ് ഇവിടെ ഉയര്‍ത്താവുന്ന പ്രതിരോധം. ഇതിനു യോജിച്ച സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പ്രയോജനപ്പെടുത്താം. ഇങ്ങനെ ചെയ്യുമ്പോള്‍ മനസില്‍ വെക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ഇരട്ട ഇന്‍ഷൂറന്‍സ് പ്രയോജനപ്പെടുത്താം 

ജീവനു പരിരക്ഷ നല്‍കുന്നതോടൊപ്പം മാരക രോഗങ്ങള്‍ക്കെതിരായ പരിരക്ഷ കൂടി നല്‍കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയാണെങ്കില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിരോധത്തിന് ഏറെ ഗുണകരമാകും. മാരകരോഗമാണെങ്കില്‍ മൊത്തത്തില്‍ ഒരു തുക ലഭിക്കുന്ന പദ്ധതി ചികില്‍സയ്ക്കും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ടി നിറവേറ്റാന്‍ സഹായിക്കും. 

പ്രീമിയം ഇളവു നല്‍കുന്ന പദ്ധതി പ്രയോജനപ്പെടുത്തണം 

അപകടമോ അംഗഭംഗമോ മരണമോ നടന്നാല്‍ ഭാവിയിലെ പ്രീമിയം അടയ്ക്കുന്നതില്‍ നിന്ന് ഇളവു ലഭിക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കാം. രോഗം നിര്‍ണയിക്കപ്പെട്ടാല്‍ ഭാവി പ്രീമിയം ഒഴിവാക്കുന്ന പദ്ധതികളും ലഭ്യമാണ്. ഇങ്ങനെ ഇരട്ട നേട്ടമുള്ള പദ്ധതികള്‍ തിരഞ്ഞെടുത്താല്‍ നടപടിക്രമങ്ങൾ കുറയ്ക്കാം, ഒറ്റ പ്രീമിയം അടച്ചാല്‍ മതി തുടങ്ങിയ നിരവധി സൗകര്യങ്ങളുമുണ്ട്.യ

ലേഖകൻ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന്റെ പ്രസിഡന്റാണ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA