കോവിഡ് പരിരക്ഷയുമായി എഡിൽവിസ് ടോക്യോ ലൈഫ്

HIGHLIGHTS
  • 5,329 രൂപ നിരക്കിലാണ് പ്രീമിയം തുക ആരംഭിക്കുന്നത്
alappuzha-kayamkulam-2-covid
SHARE

എഡിൽവിസ് ടോക്യോ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ആദ്യ വ്യക്തിഗത കോവിഡ് ലൈഫ് ഇന്‍ഷൂറന്‍സായ കോവിഡ് ഷീല്‍ഡ് പ്ലസ് അവതരിപ്പിച്ചു. കോവിഡ് രോഗബാധയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെ തടയാന്‍ സഹായിക്കുന്ന ഈ ഇന്‍ഷൂറന്‍സ് അപേക്ഷകര്‍ക്ക് ഉടനടി ലഭിക്കും. 5,329 രൂപ നിരക്കിലാണ് പ്രീമിയം തുക ആരംഭിക്കുന്നത്. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രി ഐസിയു/എച്ഡിയുവില്‍ അഡ്മിറ്റ് ആയ കോവിഡ് രോഗികള്‍ക്ക് 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ലഭിക്കും. പ്രീമിയം ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണയായി അടക്കാവുന്ന ചെലവ് കുറഞ്ഞ ഈ ഇന്‍ഷുറന്‍സ് വൈദ്യ പരിശോധന ഇല്ലാതെ ഉടനടി ലഭിക്കും. ഓണ്‍ലൈനായും വാങ്ങാം.

English Summary : Deatails of Covid Shield Policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA