ADVERTISEMENT

ലോകം മുഴുവന്‍ കോവിഡ് വാക്‌സിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ വാക്‌സിനെത്തുമെന്നും സാധാരണ ജീവിതം തിരിച്ച് പിടിക്കാമെന്നും ലോകരാഷ്ട്രങ്ങള്‍ കരുതുന്നു. ഇതിനകം തന്നെ പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ അന്തിമഘട്ട ഉപയോഗത്തിന് നല്‍കിയിട്ടുണ്ട്. പക്ഷെ വാക്‌സിനേഷന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കീഴില്‍ വരുമോ? എല്ലാ പോളിസികളും വാക്‌സിനേഷന്‍ ചെലവ് കവര്‍ ചെയ്യില്ല എന്നതാണ് ഇതിന്റെ ഉത്തരം. ചില പ്രത്യേക പോളിസികള്‍ ഇതിന്റെ പരിധിയില്‍ വരികയും ചെയ്യും.

ഒരു സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ആശുപത്രി ചെലവും അതിന് ശേഷമുള്ള ചെലവുമാണ് കവര്‍ ചെയ്യുക. ടെസ്റ്റില്‍ കോവിഡ് പോസിറ്റിവ് ആകുന്ന ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അഡ്മിറ്റാവുകയും അവിടെ നിന്ന് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്താല്‍ വാക്‌സിന്റെ ചെലവും പോളിസിയുടെ പരിധിയില്‍ വരും.

എന്നാല്‍ ആശുപത്രിയില്‍ പോകാതെ വാക്‌സിന്‍ മാത്രം ആവശ്യമുള്ളവരുടെ കാര്യത്തില്‍ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്( ഒപി) കണ്‍സള്‍ട്ടേഷന്‍ കൂടി കവര്‍ ചെയ്യുന്ന പോളിസികളാണെങ്കിലേ വാക്‌സിനേഷന് ക്ലെയിം ലഭിക്കൂ. അധിക തുക നല്‍കി ഔട്ട്‌പേഷ്യന്റ് ചികിത്സ കവറേജ് കൂടി പോളിസിയോടൊപ്പം വാങ്ങിയിട്ടുണ്ടെങ്കിലേ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ എടുക്കുന്ന വാക്‌സിനേഷന് ക്ലെയിം ലഭിക്കൂ. അതുകൊണ്ട് നിലവിലുള്ള ചട്ടങ്ങളനുസരിച്ച് വാക്‌സിനേഷന്‍ ചെലവ് എടുത്തിട്ടുള്ള പോളിസികളുടെ സ്വഭാവമനുസരിച്ചിരിക്കും.

English Summary: Is there Policy Coverage for Covid Vaccine

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com