ADVERTISEMENT

പാവപ്പെട്ടവർക്ക് വേണ്ടി പോസ്റ്റല്‍ വകുപ്പിന് കീഴില്‍ തപാല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ചുരുങ്ങിയ പ്രീമയിത്തില്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ പുറത്തിറക്കുന്നു. പി എന്‍ ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി കൈകോര്‍ത്താണ് ചെലവ് കുറഞ്ഞ പോളിസികള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ ഇന്‍ഷൂറന്‍സ് പരിരക്ഷ പരിധിയില്‍ വരാത്തവരെ ലക്ഷ്യമിട്ടാണ് പോസ്റ്റ് ഓഫീസ് പോളിസികള്‍. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന എന്നാണ് പോളിസിയുടെ പേര്.

ആര്‍ക്കൊക്കെ അംഗങ്ങളാകാം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പോളിസി എടുക്കാം. പോളിസി കാലാവധി തീരുമ്പോള്‍ മച്ചുരിറ്റി പ്രായം പരമാവധി 55 വയസേ വരാവൂ.

കവറേജ് 2,00,000

പോളിസി അംഗങ്ങളില്‍ ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് കവറേജ് ലഭിക്കുക. അക്കൗണ്ടില്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും ആളൊന്നുക്ക് ഇത് ബാധകമാവും. ഇതിന് വാര്‍ഷീക പ്രീമിയമായി 330 രൂപയാണ് അടയ്‌ക്കേണ്ടത്. അതായത് ദിവസം ഒരു രൂപയില്‍ താഴെ വരുന്ന ചെലവില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോളിസി ഉറപ്പാക്കുന്നു.

രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ലക്ഷക്കണക്കിന് വരുന്ന വിദൂര ഗ്രാമ പ്രദേശങ്ങളില്‍ തപാല്‍ ഓഫീസുകളാണ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ മേഖലയിലുള്ളവരെ കൂടി ഇന്‍ഷൂറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.

English Summary : Details of Pradhan Mantri Jeevan Jyoti Bima Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com