ഉറപ്പുള്ള പെൻഷൻ പ്ലാനുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

HIGHLIGHTS
  • പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം
aged
SHARE

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതത്തിനായി ഉറപ്പ് വരുമാനം വാഗ്ദാനം ചെയ്യുന്ന ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്‍ഷന്‍ പുറത്തിറക്കി. ഈ നോണ്‍ ലിങ്ക്ഡ് നോണ്‍ പാര്‍ട്ടിസിപേറ്റിങ് വ്യക്തിഗത അന്യൂറ്റി പദ്ധതി ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിച്ചു തുടങ്ങുന്ന രീതിയിലോ പിന്നീട് ലഭിച്ചു തുടങ്ങുന്ന രീതിയിലോ തെരഞ്ഞെടുക്കാം. 

ഒറ്റയ്‌ക്കോ സംയുക്തമായോ  ഉള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാനും സാധിക്കും. സിംഗിള്‍ ലൈഫ് തെരഞ്ഞെടുക്കുമ്പോള്‍ പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം ലഭിക്കും. ജോയിന്റ് പദ്ധതിയില്‍ പോളിസി ഉടമയുടെ വേര്‍പാടിനു ശേഷം പങ്കാളിയ്ക്ക്

വരുമാനം നല്‍കുന്നതു തുടരും. സൂചിപ്പിച്ചിട്ടുള്ള മാരക രോഗങ്ങളും സ്ഥിരമായ വൈകല്യങ്ങളും ഉണ്ടായാല്‍ പ്രീമിയം തിരികെ ലഭിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. രോഗചികില്‍സയ്ക്കായി പണം ഉപയോഗിക്കാന്‍ ഇത് പോളിസി ഉടമയെ സഹായിക്കും. 

English Summary :  Pension Policy from ICICI Prudential Life Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA