ADVERTISEMENT

ഭവന ഇന്‍ഷൂറന്‍സുകളിലും ഇനി സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ വരുന്നു. അടിസ്ഥാന കവറേജിന്റെ കാര്യത്തിലും ബന്ധപ്പെട്ട ചട്ടങ്ങളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ ഏക രൂപമുള്ള പോളിസികള്‍ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭവന ഇന്‍ഷൂറന്‍സ് മേഖലയിലും ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം യാത്രാ ഇന്‍ഷൂറന്‍സ് പോളിസികളുടെ കാര്യത്തില്‍ അടുത്ത ഏപ്രില്‍ ഒന്നിനകം അടിസ്ഥാന പോളിസികള്‍ നിര്‍ബന്ധമാക്കിയിരിക്കണമെന്ന് ഇന്‍ഷൂറന്‍ റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ഭവന ഇന്‍ഷൂറന്‍സ് മേഖലയിലും ഇത് നടപ്പാക്കുന്നത്. നേരത്തെ ആരോഗ്യ, ലൈഫ്, അപകട ഇന്‍ഷൂറന്‍സ് മേഖലയില്‍ ഇത്തരം അടിസ്ഥാന പോളിസികള്‍ കൊണ്ടുവന്നിരുന്നു. ചട്ടങ്ങളിലും കവറേജിലും ഒരേപോലെയുള്ള ഭവന ഇന്‍ഷൂറന്‍സ് പോളിസികള്‍ 'ഭാരത് ഗൃഹ രക്ഷ' എന്ന പേരില്‍ നടപ്പാക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കവറേജ്

തീപിടുത്തം, പ്രകൃതി ദുരന്തങ്ങള്‍ (കാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം, മണ്ണിടിച്ചില്‍, പാറ ഇടിച്ചില്‍ തുടങ്ങിയവ), കാട്ടുതീ, ലഹള, സമരം, ഭീകരപ്രവര്‍ത്തനം, പൈപ്പ്, വെള്ളടാങ്ക്, തുടങ്ങിയവപോലുള്ള ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുക, ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് വീടുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് സംഭവം നടന്ന് ഏഴ് ദിവസങ്ങള്‍ക്കുള്ള ഉപഭോക്താവിന് ക്ലെയിം അപേക്ഷ നല്‍കാം. നിലവില്‍ ഇത്തരം പ്രതിസന്ധികള്‍ ഉള്‍ക്കൊള്ളുന്ന ഭവന ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാണെങ്കിലും ഓരോ കമ്പനിക്കും ഓരോ ചട്ടങ്ങളും സ്വഭാവങ്ങളുമാണ്. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ആശയകുഴപ്പമുണ്ടാകുക സാധാരണമാണ്. തന്നെയുമല്ല ക്ലെയിം സെറ്റില്‍മെന്റിനെ ബാധിക്കുകയും നിയമ നടപടികളിലേക്ക് പോകുകയും ചെയ്യുക സാധാരണമാണ്.

വീട്ടുപകരണങ്ങള്‍

വീട്ടുപകരണങ്ങളുടെ കാര്യത്തില്‍ ഇത്തരം പോളിസികളില്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. വീടിന്റെ ആകെ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 20 ശതമാനം വരെ ഉപകരണങ്ങളുടെ കവറേജ് ആണ്. പരമാവധി 10 ലക്ഷം രൂപ. സ്വര്‍ണം പോലുള്ള മൂല്യമേറെയുള്ള വസ്തുക്കളുടെ കാര്യത്തില്‍ ഇവിടെ ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com