യാത്രാ ഇന്‍ഷൂറന്‍സിലും അടിസ്ഥാന പോളിസികള്‍ വരുന്നു

HIGHLIGHTS
  • ഏപ്രിൽ ഒന്നു മുതൽ ഇവ നിലവിൽ വരും
travel-insu
SHARE

ഒടുവില്‍ യാത്രാ ഇന്‍ഷൂറന്‍സിലും അടിസ്ഥാന പോളിസികള്‍ വരുന്നു. അടിസ്ഥാന കവറേജിന്റെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ ഏക രൂപമുള്ള പോളിസികള്‍ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് മേഖലയിലും ഇത് നടപ്പാക്കണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് നിര്‍ദേശിക്കുന്നത്. നേരത്തെ ആരോഗ്യ, ലൈഫ്, അപകട ഇന്‍ഷൂറന്‍സ് മേഖലയില്‍ ഇത്തരം അടിസ്ഥാന പോളിസികള്‍ കൊണ്ടുവന്നിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍

പുതിയ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് വ്യക്തിഗത-ഗ്രൂപ്പ് ഉത്പന്നം എന്ന നിലയില്‍ യാത്രാ ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങാം. ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളും യാത്രാ ഇന്‍ഷൂറന്‍സില്‍ മാത്രം ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളും അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ ഇത്തരം പോളിസികള്‍ വിപണിയിലെത്തിച്ചിരിക്കണമെന്നാണ് ഐ ആര്‍ ഡി എ ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആഭ്യന്തര യാത്ര

രാജ്യത്തിനകത്തുള്ള യാത്രകളുമായി ബന്ധപ്പെട്ട് അഞ്ചും വിദേശ യാത്രകളില്‍ നാലും വിഭാഗത്തില്‍ പോളിസികള്‍ ലഭ്യമാണ്. നഗരത്തിനുളളില്‍ തന്നെയുള്ള യാത്ര, നഗരത്തിന് വെളിയിലേക്കുള്ളവ, ട്രെയിന്‍ യാത്ര, ആഭ്യന്തര വിമാന-വിനോദയാത്രകള്‍ എന്നിങ്ങനെ അഞ്ച് വിഭാഗത്തിലാണ് രാജ്യത്തിനകത്തെ യാത്രകള്‍ ഇത്തരം അടിസ്ഥാന പോളിസികളില്‍  ഇന്‍ഷൂര്‍ ചെയ്യാവുന്നത്.

വിദേശ യാത്രകള്‍

വിദ്യാര്‍ഥികള്‍ക്കുള്ള ദീര്‍ഘദൂര യാത്രകള്‍, ഹ്രസ്വ ദൂര യാത്രകള്‍, ബിസിനസ് യാത്രകള്‍ എന്നിവയ്ക്കാണ് വിദേശ യാത്രാ വിഭാഗത്തില്‍ അടിസ്ഥാന യാത്രാ പോളിസികളില്‍ ഇന്‍ഷൂറന്‍സ് ലഭ്യമാകുക.

യാത്രാ കാലയളവായിരിക്കും ആഭ്യന്തരയാത്രയ്ക്ക് ഇന്‍ഷൂറന്‍സിനായി പരിഗണിക്കുക. വിദേശ യാത്രയുടെ കാര്യത്തിലാണെങ്കില്‍ യാത്രയും താമസവുമടക്കമുള്ളവ കവറേജില്‍ വരും. ഇതിന് പുറമേയുള്ള കവറേജുകള്‍ അഡ് ഓണ്‍ ആയിരിക്കും. രാജ്യത്തെ 36 ശതമാനം കുടുംബങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തല്‍ ആഭ്യന്തര വിദേശ യാത്രകള്‍ നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.

English Summary : Coming Standarsied Travel Insurance Policies also

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA