മുടങ്ങിയ പോളിസികള്‍ പുതുക്കാനവസരമൊരുക്കി എല്‍ ഐ സി

HIGHLIGHTS
  • ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയാലാവും പോളിസി പുതുക്കി നല്‍കുക
insurance
SHARE

പുതുവൽസര ആനുകൂല്യമായി മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം തുറന്ന് എല്‍ ഐ സി. ഇതിന്റെ ഭാഗമായി ജനുവരി 7 മുതല്‍ മാര്‍ച്ച് 6 വരെയുള്ള മൂന്ന് മാസം മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനഃസ്ഥാപിച്ചെടുക്കാം. ഇങ്ങനെ മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുമ്പോള്‍ ആവശ്യമായ മെഡിക്കല്‍ പരിശോധന ഉണ്ടാകില്ലെന്ന് എല്‍ ഐ സി വ്യക്തമാക്കി. രാജ്യത്താകമാനമുള്ള 1526 സാറ്റലൈറ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.

ഏതെല്ലാം പോളിസികള്‍?

എല്ലാ പോളിസികളും ഈ പ്രത്യേക കാമ്പയിന്റെ  ഭാഗമാവില്ല. ആദ്യമായി അടവ് മുടക്കിയ പ്രീമിയം ഏത് മാസമാണോ അവിടം മുതല്‍ അഞ്ച് വര്‍ഷം വരെ എത്തിയ (മുടങ്ങി കിടക്കുന്ന) പോളിസികളാണ് നിബന്ധനകള്‍ക്ക് വിധേയമായി ഉത്തേജിപ്പിച്ചെടുക്കാന്‍ ആവുക.

ആരോഗ്യ പരിശോധന വേണ്ട

മുടങ്ങി കിടക്കുന്ന പോളിസി പുതുക്കുമ്പോള്‍ ആരോഗ്യ കാര്യങ്ങളില്‍ ഉള്ള കര്‍ശന നിബന്ധനയില്‍ ചില വിട്ടു വീഴ്ചകളും അനുവദിക്കുന്നുണ്ട്. കോവിഡ് പോലുള്ള ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ പോളിസി അടവ് മുടക്കിയവര്‍ക്ക് വേണ്ടിയാണ് ഈ കാമ്പയിന്‍. മികച്ച ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയാലാവും പോളിസി പുതുക്കി നല്‍കുക. രാജ്യമൊട്ടാകെ ഏതാണ്ട് 30 കോടി പോളിസികളാണ് എല്‍ ഐ സി പരിപാലിക്കുന്നത്.

English Summary : LIC Gives opportunity to Revive policies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA