ADVERTISEMENT

ട്രാഫിക് നിയമലംഘനം സ്ഥിരം കലാപരിപാടിയാക്കിയവര്‍ ഇനി ശ്രദ്ധിച്ചില്ലെങ്കിൽ വാഹനത്തിന് ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ വലിയ വില കൊടുക്കേണ്ടിവരും. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിരന്തരം ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്ക് കൂടുതല്‍ പ്രീമിയം ഏര്‍പ്പെടുത്തണമെന്ന അന്തിമ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. അതായത് നിങ്ങളുടെ വാഹന ഇൻഷുറൻസ് പ്രീമിയം ഉയരും. തുടക്കം എന്ന നിലയില്‍ ഡെല്‍ഹിയിലും പിന്നീട് വൈകാതെ രാജ്യമാകമാനവും നിയമം നടപ്പാക്കാനാണ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം.

മര്യാദക്കാര്‍ക്ക് തുക കുറയും

ഐ ആര്‍ ഡി എ ഐ വര്‍ക്കിംഗ് ഗ്രൂപ്പ് ഇതിനുള്ള പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ ട്രാഫിക് പോലീസ് വകുപ്പുകളില്‍ നിന്നും ഇന്‍ഷൂറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിവരങ്ങള്‍ ശേഖരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കും. പിന്നീട് വാഹനങ്ങളുടെ പോളിസി പുതുക്കുമ്പോള്‍ അവസാനത്തെ രണ്ട് വര്‍ഷം വാഹനം നടത്തിയ ട്രാഫിക്ക് നിയമലംഘനങ്ങളുടെ റിക്കോർഡ് നോക്കി മാര്‍ക്കിട്ട് അതിനനുസരിച്ചാകും പ്രീമിയത്തില്‍ വര്‍ധന വരുത്തുക.

നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രീമിയം ചുമത്തുന്നതോടൊപ്പം മര്യാദക്കാര്‍ക്ക് ഇളവും അനുവദിക്കും. മികച്ച ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം ട്രാഫിക് നിയമ ലംഘനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. റിപ്പോര്‍ട്ടനുസരിച്ച് ഒരോ നിയമ ലംഘനത്തിനും വ്യത്യസ്തങ്ങളായ പോയിന്റാണ്. ഇത് എല്ലാം കൂട്ടിയാകും പ്രീമിയത്തില്‍ മാറ്റം വരുത്തുക.

∙കുറ്റകൃത്യവും പോയിന്റും

Point-1

 

Point-2

 

∙ഗുരുതര പിഴവുകളും പോയിന്റുകളും

 

 

 

അധിക പ്രീമിയം

ഇങ്ങനെ ഓരോ ലംഘനത്തിനുമുള്ള പോയിന്റുകള്‍ പരിഗണിച്ചാവും പോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ മാറ്റം വരിക.

20 പോയിന്റില്‍ താഴെയാണ് ലംഘനത്തിന്റെ തോതെങ്കില്‍ ഒരു വാഹനത്തിനും അധിക പ്രീമിയം ചുമത്തില്ല. 20-40 നും ഇടയിലാണ് എങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 100 ഉം മറ്റുള്ളവയ്ക്ക് 300 രൂപയും അധികം നല്‍കണം. ഇങ്ങനെ പോയിന്റ് അനുസരിച്ച്് ഇരുചക്രവാഹനത്തിന് 750 രൂപ വരെ അധികം വരാം. മറ്റുള്ളവയ്ക്കാകട്ടെ ഇത് 1500 രൂപ വരെയാകാം.

English Summary: Motor Insurance Premium May Go up if You are not obeying Traffic Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com