ADVERTISEMENT

ഈ വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുത്താല്‍ ആവശ്യമില്ലാത്തപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യാം. വാഹന ഇന്‍ഷൂറന്‍സ് മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമാണ് ഓട്ടത്തിനനുസരിച്ച് പ്രീമിയം (പേ അസ് യു ഡ്രൈവ് )എന്ന സങ്കല്‍പ്പം. രണ്ടും മൂന്നും വാഹനങ്ങള്‍ ഇന്ന് വീടുകളില്‍ സര്‍വ സാധാരണമാണ്. ഇതില്‍ പലതിനും ഓട്ടമുണ്ടാവില്ല. വെറുതെ പോര്‍ച്ചില്‍ കിടക്കുന്ന വാഹനങ്ങള്‍ക്ക് വര്‍ഷാ വര്‍ഷം പതിനായിരക്കണക്കിന് രൂപ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്ന സ്ഥിതി പുതിയ സാഹചര്യത്തില്‍ ഒഴിവായി. കിലോമീറ്റര്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാണ് ഇവിടെ വാഹനത്തിന്റെ വാര്‍ഷീക പ്രീമിയം നിശ്ചിയിക്കുക. ഈ വ്യത്യസ്തമായ പോളിസി അവതരിപ്പിക്കുന്നത് എഡല്‍വീസ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ്

ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്യാം

ആപ്പ് അധിഷ്ഠിത പോളിസിയാണിത്. ഇവിടെ വാഹനം ഓട്ടമില്ലാത്തപ്പോഴോ ഇന്‍ഷൂറന്‍സ് വേണ്ടെന്ന് തോന്നുമ്പോഴോ ഈ പോളിസി സ്വിച്ച് ഓഫ് ചെയ്തിടാം. ഇനി ആവശ്യം എന്നും തോന്നുകയാണെങ്കില്‍ മൊബൈല്‍ ഫോണിലൂടെ സ്വിച്ച് ഓണ്‍ ചെയ്യാനും സാധിക്കും. ഇവിടെ പ്രീമിയവും തുകയും കണക്കാക്കുന്നത് പ്രധാനമായും ഡ്രൈവറുടെ പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ പരിഗണിച്ചാവും. ഒരു ദിവസം വാഹനം ഓടിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ ഇവിടെ പോളിസി സ്വിച്ച് ഓഫ് ചെയ്തിടാനാകും. തുടക്കത്തില്‍ ചെറിയ തുകകൊണ്ട് പ്രീമിയം ആക്ടിവേറ്റ് ചെയ്യാനാകും. പിന്നീട് ഓട്ടമനുസരിച്ച് പ്രീമിയം കൂടും

English Summary : The new trends in Motor Insurance Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com