ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ ഹെൽത്ത് ഇൻഷുറൻസ് കമ്പനി മാറാനാകുമോ?

HIGHLIGHTS
  • 45 ദിവസം കാല താമസമുണ്ട്
care-2
SHARE

ഹെൽത്ത് ഇൻഷുറൻസ്രംഗത്ത് നിരവധി മാറ്റങ്ങളും, പ്രീമിയം കുറവുള്ള അനുയോജ്യമായ പോളിസികളുമൊക്കെ വരുന്നുണ്ട്. എന്നാൽ നേരത്തെ തന്നെ എടുത്തിട്ടുള്ള പോളിസി വേണ്ടെന്നു വെച്ച് അനുയോജ്യമായ പോളിസിയിലേക്ക് മാറിയാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമല്ലോ എന്ന ആശങ്കയിലാണോ നിങ്ങൾ? പോളിസി ഉടമയുടെ നിലവിലുള്ള ഹെൽത്ത് പോളിസി മറ്റൊരു ഇൻഷുറൻസ് കമ്പനിയുടെ ഹെൽത്ത് പോളിസിയിലേക്ക് മാറ്റാൻ കഴിയും, ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടാതെ തന്നെ. മുമ്പുണ്ടായിരുന്ന വ്യവസ്ഥകളിൽ നിന്നും സമയബന്ധിത ഒഴിവാക്കലുകളിലും നിന്ന് നേടിയ ക്രെഡിറ്റ്, ക്യുമുലേറ്റീവ് ബോണസ് ഉണ്ടെങ്കിൽ അവ ഉൾപ്പെടെ ഇൻഷുർ ചെയ്ത തുക വരെ ഇങ്ങനെ കൈമാറാനാകും. നിലവിലെ പോളിസി മുടക്കം വരുത്താതെ പാലിച്ചിട്ടുണ്ടെങ്കിൽ ആനുകൂല്യം ബാധകമാണ്. നിർദിഷ്ട ഹെൽത് ഇൻഷുറൻസ് പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അണ്ടർ‌റൈറ്റിങ് മാർഗനിർദ്ദേശങ്ങൾക്കും പോർട്ടബിലിറ്റി വിധേയമാണ്. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇത്തരത്തിൽ പോളിസി പോർട്ട് ചെയ്യണമെങ്കിൽ നിലവിലെ പോളിസിയുടെ കാലാവധി തീരാൻ 45 ദിവസമെങ്കിലും ബാക്കിയുള്ളപ്പോഴെങ്കിലും ഇതിനുള്ള നടപടികളാരംഭിക്കണം, അതായത് പോളിസി തീരുന്നതിനു തൊട്ടുമുന്നേ പോർട്ട് ചെയ്യണമെന്ന് വിചാരിച്ചാൽ നടക്കില്ലെന്നു ചുരുക്കം.

English Summary : Details of Health Insurance Policy Porting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA