ADVERTISEMENT

ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്ത് വര്‍ഷങ്ങളായി ക്ലെയിം വാങ്ങാതെ പ്രീമിയം അടച്ചു വരുന്ന ഉപഭോക്താവാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് അടുത്ത പ്രീമിയത്തില്‍ വന്‍ ഇളവുകളുണ്ടാകും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമകള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നത്. 80 മുതല്‍ 100 ശതമാനം വരെയാണ് ഇങ്ങനെ ഡിസ്‌കൗണ്ട് നല്‍കുന്നത്. നിലവില്‍ പല കമ്പനികളും ഇതുവരെ ക്ലെയിം ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് അടുത്ത പ്രീമിയത്തിന്റെ 25 മുതല്‍ 50 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ കമ്പനിയായ ഫ്യൂച്ചര്‍ ജനറലി തൊട്ടു മുമ്പത്തെ വര്‍ഷം പോളിസി ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ നല്‍കുന്ന ഓഫര്‍ അടുത്ത പ്രീമിയത്തിന്റെ 80 ശതമാനമാണ്.

അതേ സമയം ആദിത്യ ബിര്‍ളയുടെ വാഗ്ദാനം 100 ശതമാനം സൗജന്യ പ്രീമിയമാണ്. പക്ഷെ ഇവിടെ ഉപഭോക്താവ് കമ്പനിയുടെ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് കമ്പനി നിര്‍ദേശിക്കുന്ന ഫിറ്റന്‌സ് ടെസ്റ്റ്, തുടര്‍ച്ചയായുള്ള നടപ്പ് എന്നീ വ്യായാമ മുറകകളിലൂടെ തെളിയിച്ചിരിക്കണം. ആക്ടീവ് ഹെല്‍പ്പ് ആപ്പു വഴിയാകും തുടര്‍ച്ചയായി ഇങ്ങനെ കസ്റ്റമറുടെ ആരോഗ്യം നിരീക്ഷിക്കുക. ആവര്‍ത്തിച്ച് നടത്തുന്ന വ്യായാമ മുറകളില്‍ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്ന് തെളിഞ്ഞാല്‍ 100 ശതമാനം പ്രീമിയം ഒഴിവാക്കും എന്നാണ് വാഗ്ദാനം. നിലവിലുള്ള ആക്ടീവ് ഹെല്‍ത്ത് പോളിസിയുടെ പുതുക്കിയ പതിപ്പാണിതെന്ന് കമ്പനി വ്യക്തമാക്കുന്നു. ക്ലെയിം ഉണ്ടാകാത്ത വര്‍ഷങ്ങളില്‍ പ്രീമിയത്തിന്റെ 50 ശതമാനം എന്ന നിരക്കില്‍ ഒഴിവും ലഭിക്കും. 

English Summary :You may get Big Off on Health Insurance Premium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com