വീട്ടിലിരുന്നാണോ ജോലി? വണ്ടിയ്ക്ക് പ്രത്യേക പോളിസിയാകാം

HIGHLIGHTS
  • മോഷണം, തീപിടിത്തം തുടങ്ങിയക്ക് പ്രത്യേക കവറേജ്
motor-safety
SHARE

വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ ദിവസേന വണ്ടിയിലുള്ള യാത്ര കുറഞ്ഞു. വെറുതെ വീട്ടിൽ കിടക്കുന്ന വാഹനത്തിനെന്തിനാണ് ഭാരിച്ച വാഹന ഇൻഷുറൻസ് പോളിസി? ദിവസവും ഒാഫീസിലേക്ക് കാർ ഒാടിച്ചുപോകാത്തതിനാൽ  അപകടങ്ങളിലൂടെ വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരമായി വൻതുക മുടക്കിയുള്ള കാർ പോളിസിയും എടുക്കേണ്ടതില്ല. ദിവസേന കാർ നിരത്തിലിറക്കുമ്പോഴാണ് അപകട സാധ്യത കൂടുതലുള്ളത്. അടുത്ത എട്ടുമാസത്തേക്ക് എങ്കിലും വീട്ടിലിരുന്ന് തന്നെയായിരിക്കും ജോലിയെന്ന് ഉറപ്പുള്ളവർ കുറഞ്ഞ തുകയിൽ പരമാവധി പരിരക്ഷ ലഭിക്കുന്ന കാർ ഇൻഷുറൻസ് പോളിസി എടുക്കുന്നതായിരിക്കും നല്ലത്.

നിയമപ്രകാരം തേർഡ്-പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോഴുള്ള കവറേജ് തെരഞ്ഞെടുക്കാൻ വാഹന ഉടമയ്ക്കാകും. എല്ലാ ദിവസവും കാറിൽ ഒാഫീസിൽ പോകാത്ത സാഹചര്യത്തിൽ അപകടസാധ്യതയും കേടുപാടിനുള്ള സാധ്യതയും കുറയും. വാഹനം അധികം ഉപയോഗിക്കാത്ത സാഹചര്യത്തിൽ നിർബന്ധമായുള്ള തേഡ് പാർട്ടി (ടി.പി) ഇൻഷുറൻസ് കവറേജ് മതിയാകും.

മോഷണം,തീപിടുത്തം,കേട്പാട്

എന്നിരുന്നാലും വീടിന് സമീപത്ത് നിർത്തിയിടുന്ന വാഹനത്തിന് പലതരത്തിലുള്ള കേടുപാട് സംഭവിക്കാം. അതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്. റോഡരികിലും വീടിന് സമീപവും നിർത്തിയിടുന്ന വാഹനങ്ങൾ മോഷണം പോകാനുള്ള സാധ്യതയുമുണ്ട്. അതുപോലെ തീപിടിത്തത്തിലൂടെ കാറുകൾക്ക് കേടുപാട് സംഭവിക്കുന്നതും ഇപ്പോൾ സാധാരണമാണ്. റോഡുകളിലും മറ്റിടങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങൾ പലകാരണങ്ങൾകൊണ്ട് തീപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിലൂടെ കാറുകൾക്ക് കാര്യമായ കേടുപാട് സംഭവിക്കുന്നു.

ഒറ്റ പോളിസി, മൂന്നു കവറേജ്

വാഹനം മോഷണം പോകുന്നതും തീപിടിക്കുന്നതുമായ സാഹചര്യമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ഒരുങ്ങിയാൽ പെട്ടെന്നുണ്ടാകുന്ന നഷ്ടത്തിലെ ഞെട്ടൽ ഒഴിവാക്കാനാകും. ആരാണ് കാർ മോഷ്ടിച്ചതെന്നോ തീപിടിത്തത്തിന്റെ കാരണമോ അറിയാത്ത സാഹചര്യത്തില്‍ തേഡ് പാർട്ടി കവറേജിനൊപ്പം തീപിടിത്തത്തിനും മോഷണത്തിനും കവറേജ് നൽകുന്ന ഇൻഷുറൻസ് പോളിസി എടുക്കാനാകും. ഇത് മൂന്നും (TP+FIRE+THEFT) ഉൾപ്പെട്ട ഇൻഷുറൻസ് കവറേജുകൾ ഒാൺലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സംവിധാനമാണ് പോളിസിബസാർ (Policybazaar.com)  ഏർപ്പെടുത്തുന്നത്. ഇതിലൂടെ തേഡ് പാർട്ടിയുണ്ടാക്കുന്ന കേടുപാടുകൾക്ക് പുറമെ തീപിടിത്തത്തിലൂടെയും  മോഷണത്തിലൂടെയുമുണ്ടാകുന്ന നഷ്ടങ്ങൾക്കും കവറേജ് ലഭിക്കും. സാധാരണ വാഹന ഇൻഷുറൻസിനേക്കാൾ 50 ശതമാനം പ്രീമിയം തുക കുറവാണെന്നതാണ് പ്രത്യേകത. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യുന്ന, അത്യാവശ്യത്തിന് മാത്രം വാഹനമെടുത്ത് പുറത്തേക്ക് പോകുന്ന സാധാരണക്കാർക്കും തേഡ് പാർട്ടി പോളിസി മാത്രമായി എടുക്കുന്നതിന് പകരം മൂന്നു കവറേജ് ലഭിക്കുന്ന ഈ പോളിസിയാണ്നല്ലത്. ചെലവ് കുറവുമാണ്.

ലേഖകൻ പോളിസി ബസാർ ഡോട്ട്കോമിന്റെ മോട്ടോർ ഇന്‍ഷുറൻസ് വിഭാഗം മേധാവിയാണ്

English Summary : Motor Policy which give Special Coverage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA