ADVERTISEMENT

കൂടുതൽ മെച്ചപ്പെട്ട അവസരം തേടി നിലവിലെ ജോലി മാറാനൊരുങ്ങുകയാണോ? നിലവിലെ കമ്പനി നൽകുന്ന ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് സൗകര്യം എങ്ങനെ കളയാതെ നിലനിർത്തും എന്നാണോ ആലോചിക്കുന്നത്? ഒരിക്കല്‍ സ്ഥാപനം വിടുമ്പോള്‍ ഇതും മിക്കവാറും ഉപേക്ഷിക്കേണ്ടി വരും. ഉദാഹരണത്തിന് 35 വയസില്‍ ജോലി മാറുന്നവര്‍ പഴയ സ്ഥാപനത്തിന്റെ ഗ്രൂപ്പ് ഇന്‍ഷൂറന്‍സില്‍ അഞ്ചോ പത്തോ വര്‍ഷം തുടര്‍ന്നവരായിരിക്കും. പെട്ടെന്ന് സ്ഥാപനം മാറുന്നതോടെ തുടര്‍ന്നു വരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് ആനുകൂല്യം നഷ്ടമാകും. പിന്നെ പുതിയ സ്ഥാപനത്തിലോ അല്ലെങ്കില്‍ വ്യക്തിപരമായോ മറ്റൊരു പോളിസി എടുക്കുമ്പോള്‍ തുടര്‍ച്ചയില്ലാത്തതിനാല്‍ പല അസുഖങ്ങളും കവറേജിന് പുറത്താകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് മാര്‍ഗം?

പോര്‍ട്ട് ചെയ്യാം

ഇങ്ങനെ സര്‍വിസ് പകുതിയില്‍ നിര്‍ത്തി കമ്പനി മാറുമ്പോഴോ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴോ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ആദ്യമായി നിലവിലെ സ്ഥാപനത്തിലെ പോളിസികള്‍ പരിശോധിച്ച് അത് പോര്‍ട്ട് ചെയ്യാവുന്നതാണോ എന്ന് അന്വേഷിക്കുക. അങ്ങനെയെങ്കില്‍ പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുക. പോളിസിയുടെ തുടര്‍ച്ച ഇവിടെയും ലഭിക്കും.

പുതിയത് നോക്കാം

ഫലത്തില്‍ നിങ്ങള്‍ക്ക് കാലപ്പഴക്കത്തിന്റെ പേരില്‍ പല അസുഖങ്ങള്‍ക്കും തടയപ്പെടുമായിരുന്ന ക്ലെയിമുകള്‍ ലഭിക്കാന്‍ ഇത് ഇടയാക്കും. ഇനി പോര്‍ട്ട് ചെയ്യാന്‍ കമ്പനികള്‍‌ അനുവദിച്ചില്ലെങ്കില്‍ അനുയോജ്യമായ പുതിയൊരെണ്ണം ഉടന്‍ എടുക്കുന്നതാണ് നല്ലത്. ആവശ്യമായ വെയിറ്റിംഗ് പീരിഡ് അടക്കം പോളിസിയ്ക്ക് ബാധകമായ എല്ലാ നിബന്ധനകളും ഇവിടെ പാലിക്കേണ്ടി വരും.

വ്യക്തിഗത പോളിസി

ഇതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യം ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ടെങ്കിലും ഒരു വ്യക്തിഗത പോളിസി കൂടി എടുക്കുക എന്നതാണ്. പല സ്ഥാപനങ്ങൾ മാറുമ്പോഴും ജോലിയിൽ നിന്ന് വിരമിക്കുമ്പോഴും വ്യക്തിഗത പോളിസി ഒപ്പമുണ്ടാകുമല്ലോ

English Summary: How to Keep Your Group Insurance Policy while Changing your Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com