തെറ്റിദ്ധാരണ വേണ്ട, ഭവന ഇന്‍ഷുറന്‍സും ഭവന വായ്പ ഇന്‍ഷൂറന്‍സും രണ്ടാണ്

HIGHLIGHTS
  • ഭവന വായ്പ ഇന്‍ഷൂറന്‍സ് ഭവന വായ്പ ഉള്ളവര്‍ക്കുള്ളതാണ്
budget–house
SHARE

ഭവന വായ്പ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചാല്‍ ഇടയ്ക്കിടെ ഇന്‍ഷൂറന്‍സ് പ്രീമിയം എന്ന പേരില്‍ ബാങ്കുകള്‍ പണം ഈടാക്കുന്നതായി കാണാം. എന്നാല്‍ ഭവനവായ്പ ഇന്‍ഷൂറന്‍സ് ആയി ഇത് തെറ്റിദ്ധരിക്കരുത്. ബാങ്കുകള്‍ വായ്പ നല്‍കുന്ന ആസ്തിവകകള്‍ക്ക് നമ്മുടെ ചെലവില്‍ സുരക്ഷ ഒരുക്കുന്നതാണിത്. മോഷണം, തീപിടുത്തം, പ്രകൃതി ദുരന്തങ്ങള്‍, കൊള്ള ഇവയില്‍ നിന്നെല്ലാമുള്ള പരിരക്ഷയാണ് ഭവന ഇന്‍ഷുറന്‍സ്. ബാങ്കുകള്‍ വായ്പ നല്‍കിയിരിക്കുന്ന ഈ ആസ്തിയില്‍ എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പരിരക്ഷ നല്‍കുകയാണ് ഇതിന്റെ ഉദേശ്യം. എന്നാല്‍ ഇത് കണ്ട് പലരും ഭവന വായ്പ ഇന്‍ഷൂറന്‍സ് ആണെന്ന് ധരിക്കാറുണ്ട്. ഇത് രണ്ടും രണ്ടാണ്. വായ്പ എടുക്കുന്ന ആള്‍ക്ക് തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അതിന് പരിരക്ഷ നല്‍കുന്നതാണ് ഭവന വായ്പ ഇന്‍ഷൂറന്‍സ്. രോഗം, അബോധാവസ്ഥ, മരണം,തൊഴില്‍ നഷ്ടം ഇങ്ങനെ വായ്പ എടുത്തവര്‍ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന അടിയന്തര സാഹചര്യത്തിൽ വായ്പ തുകയ്ക്ക് പരിരക്ഷ നല്‍കുന്നതാണ് ഇത്. വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കും ഒരു പോലെ ഇവിടെ പരിരക്ഷ ലഭിക്കുന്നു.

വ്യത്യാസങ്ങള്‍

ഭവന വായ്പ ഇന്‍ഷൂറന്‍സ് നിലവില്‍ ഭവന വായ്പ ഉള്ളവര്‍ക്കോ പുതിയത് എടുക്കുന്നവര്‍ക്കോ വേണ്ടി ഉള്ളതാണ്. അതേസമയം ഒരു വീട് സ്വന്തമായുള്ള ആര്‍ക്കും എപ്പോഴും ഭവന ഇന്‍ഷുറന്‍സ് എടുക്കാം. ആദ്യത്തേത് വായ്പ തീരുന്ന കാലഘട്ടം വരെ തുടരുന്നതായിരിക്കും. എന്നാല്‍ ഭവന ഇന്‍ഷൂറന്‍സിന് കൃത്യമായ കാലമില്ല. ഒരു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ ഏത് ഓപ്ഷന്‍ വേണമെങ്കിലും സ്വീകരിക്കാം.

ഒഴിവാക്കരുത്

വായ്പ എടുക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുകയോ തൊഴില്‍ നഷ്ടം മൂലം ഇ എം ഐ മുടങ്ങുന്ന അവസ്ഥ വരികയോ ചെയ്താല്‍ ബാക്കിയുള്ള വായ്പ തിരിച്ചടവിന് ലഭിക്കുന്ന ഇന്‍ഷൂറന്‍സ് കവറേജ് ആയതിനാല്‍ ഇത് കഴിയുമെങ്കില്‍ ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്. ഒറ്റത്തവണ പ്രീമിയം അടച്ച് അത് വായ്പതുകയോടൊപ്പം തന്നെ പരിഗണിച്ച് പ്രീമിയം വായ്പ ഇ എം ഐയില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ ബാങ്കുകളും വായ്പയോടൊപ്പം ഭവന വായ്പ ഇന്‍ഷൂറന്‍സും നല്‍കുന്നത്.

English Summary: Know more about Home Insurance and Home Loan Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA