ADVERTISEMENT

അതിവേഗം കുതിച്ചുയരുന്ന കോവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് വലിയ ബാധ്യതയാകുന്നു. ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ പുറത്ത് വിട്ട കണക്കമുസരിച്ച് ഏപ്രില്‍ ഏഴ് വരെ 10.7 ലക്ഷം കൊറോണ വൈറസ് ക്ലെയിം കേസുകളാണ് റജിസ്റ്റര്‍ ചെയ്‌പ്പെട്ടിട്ടുള്ളത്. 14,738 കോടി രൂപയുടെ ബാധ്യതയാണ് ഇത് കമ്പനികള്‍ക്കുണ്ടാക്കിയിരിക്കുന്നത്. ഇതില്‍ 8.6 ലക്ഷം ക്ലെയിം അപേക്ഷകളിലായി 7,907 കോടി രൂപ ഇതിനകം നല്‍കി കഴിഞ്ഞു.

കോവിഡിന്റെ രണ്ടാം വ്യാപനം കണക്കുകള്‍ തെറ്റിച്ച് മുന്നേറുമ്പോള്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് അത് വലിയ വെല്ലുവിളിയാകും. മഹാരാഷ്ട്ര, കേരളം അടക്കം പല സംസ്ഥാനങ്ങളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. മറ്റ് പല സംസ്ഥാനങ്ങളും അപകടനിലയിലാണ്. പ്രതിരോധ മരുന്ന് കണ്ടെത്തിയതും വിതരണം തുടങ്ങിയതും ഈ മേഖലയ്ക്ക് ആശ്വാസമായിരുന്നുവെങ്കിലും രണ്ടാം വരവില്‍ വര്‍ധിച്ച തോതിലുള്ള വ്യാപനം പ്രതീക്ഷകള്‍ തകിടം മറിക്കുന്നു.

മഹാരാഷ്ടയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കൊറോണ ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ക്ലെയിം കേസുകളില്‍ 36 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. തൊട്ടടുത്ത് ഗുജറാത്താണ്. 13 ശതമാനം. കര്‍ണാടകത്തില്‍ 7.5 ഉം തമിഴ്നാട്ടില്‍ 7.4 ഉം ഡല്‍ഹിയില്‍ 5.7 ഉം കോവിഡ് ക്ലെയിം അപേക്ഷകള്‍ ഉണ്ട്.

English Summary : Covid19 Insurance Policy Claims are also Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com