കൊറോണ പോളിസികൾ സെപ്റ്റംബർ 30 വരെ വാങ്ങാം

health-insurance
SHARE

കോവിഡ് ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന കൊറോണ കവച്, രക്ഷക്  പോളിസികൾ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. രണ്ടു പോളിസികളും സെപ്റ്റംബർ 30 വരെ വിൽക്കാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. നേരത്തേയിത് മാർച്ച് 31 ആയിരുന്നു. കൊറോണ രക്ഷക് പോളിസികൾ ചില കമ്പനികൾ മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്. അതേസമയം കൊറോണ കവച് എല്ലാ ഇൻഷുറൻസ് കമ്പനികളും വിപണിയിലെത്തിക്കണമെന്ന് ഐആർഡിഎഐ(ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശമുണ്ട്. 3.5, 6.5, 9.5 മാസ കാലയളവിലേക്ക് കൊറോണ പോളിസികൾ എടുക്കാം. 18– 65 ആണ് പ്രായപരിധി. പ്രീമിയം അടവ് ഒറ്റത്തവണ. പോളിസി വാങ്ങിക്കഴിഞ്ഞാൽ പ്രാബല്യത്തിൽ വരാൻ 15 ദിവസമെടുക്കും. 

∙കൊറോണ കവച്: കോവിഡ് ബാധിച്ച് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കഴിഞ്ഞാൽ പോളിസി പരിരക്ഷ ലഭിക്കും. കാഷ്‌ലെസ് സൗകര്യവും ലഭ്യം. മുറി വാടക, ഐസിയു, ആംബുലൻസ് സേവനം, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തിയറ്റർ, പിപിഇ കിറ്റ്, ഗ്ലൗസ് അടക്കമുള്ള ചെലവ് കവചിൽ ഉൾപ്പെട്ടിട്ടുണ്ട്. 14 ദിവസം വീട്ടിൽ ചികിത്സയിൽ കഴിഞ്ഞാലും ചെലവ് ഇൻഷുറൻസ് കമ്പനി നൽകും. 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പരിരക്ഷ തുക ഉപയോക്താവിന് തിരഞ്ഞെടുക്കാം. പോളിസി ഉടമയുടെ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ ബാക്കിയുള്ള അംഗങ്ങളുടെ പേര് കൂടി ചേർത്ത് ഫ്ളോട്ടർ പോളിസികളായും എടുക്കാം.

∙കൊറോണ രക്ഷക്: കോവിഡ് രോഗം സ്ഥിരീകരിച്ചാൽ ഇൻഷുർ ചെയ്ത തുക ഒറ്റ തവണയായി 100% നൽകുന്ന ബെനഫിറ്റ് പോളിസിയാണിത്. പിന്നെ പോളിസി പരിരക്ഷ ഇല്ല. 50000 രൂപ മുതൽ 2.5 ലക്ഷം വരെ പരിരക്ഷ തുക തിരഞ്ഞെടുക്കാം. 72 മണിക്കൂർ ആശുപത്രിവാസം വേണം. വ്യക്തിഗത പോളിസികൾ മാത്രമേയുള്ളു.

English Summary: IRDAI allows sale of short term Covid insurance policies till September 30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA