ADVERTISEMENT

നിങ്ങള്‍ക്ക് നിലവില്‍ ഒരു ഹെല്‍ത് പോളിസിയുണ്ടോ? എങ്കില്‍ അതില്‍ തന്നെ കൊറോണ ചികില്‍സയ്ക്കു വേണ്ടി വരുന്ന ആശുപത്രി ചെലവു ക്ലെയിം ചെയ്യാം. അതിനായി കൊറോണ സ്‌പെഷല്‍ പോളിസികള്‍ പുതുതായി എടുക്കേണ്ടതില്ല. മാത്രമല്ല കാഷ് ലെസ് സംവിധാനമുള്ള പോളിസിയാണ് നിങ്ങളുടേത് എങ്കില്‍ പണം നല്‍കാതെ തന്നെ നെറ്റ്​വര്‍ക്കിലുള്ള ആശുപത്രിയില്‍ നിന്നും ചികില്‍സ ഉറപ്പാക്കുകയും ചെയ്യാം.

24 മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ നടത്തിയാല്‍ അതിനു ക്ലെയിം കിട്ടും എന്നതാണ് ഹെല്‍ത് പോളിസി സംബന്ധമായ പൊതുവായ  നിബന്ധന. അതു കൊറോണയുടെ കാര്യത്തിലും ബാധകമാണ്. എന്നാല്‍ ചില രോഗ ചികില്‍സകളെ പോളിസിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടാകും. എന്നാല്‍ അത്തരം ലിസ്റ്റില്‍ നിലവിൽ കൊറോണ ഇല്ല എന്നതുകൊണ്ടു തന്നെ ക്ലെയിം നിഷേധിക്കാന്‍  കമ്പനികള്‍ക്കു കഴിയില്ല. മറ്റൊന്നു പോളിസി എടുക്കുന്ന സമയത്തു നിങ്ങള്‍ക്കുള്ള രോഗങ്ങള്‍ക്ക് എക്്‌സിസ്റ്റിങ് ഡിസീസ് എന്ന പേരില്‍ ആദ്യ 3-4 വര്‍ഷ കവറേജിനു അര്‍ഹത ഉണ്ടാകില്ല. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ നിലവിലുള്ള രോഗമായി പരിഗണിച്ച്  ചികില്‍സാ കവറേജ് നിഷേധിക്കാന്‍ ചട്ടപ്രകാരം ഇപ്പോൾ സാധ്യമല്ല.

എന്നാല്‍ കോവിഡിനു ചികില്‍സ വേണ്ടി വന്നാല്‍ നിങ്ങളുടെ പോളിസി നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും ക്ലെയിമിനു അര്‍ഹത. കോവിഡ് ചികില്‍സയ്ക്ക് വേണ്ടി വരുന്ന പിപിഎ കിറ്റ് പോലുള്ളവയ്ക്ക് കവറേജ് മിക്ക കമ്പനികളും നല്‍കാറില്ല. നിലവില്‍ ഹെല്‍ത്ത് പോളിസി ഇല്ലാത്ത വ്യക്തിയാണോ നിങ്ങള്‍, എങ്കില്‍ ഉടനെ തന്നെ നല്ലൊരു പോളിസികണ്ടെത്തി ആവശ്യമായ കവറേജ് ഉറപ്പാക്കുക. 15 ദിവസം എന്ന വെയ്റ്റിങ് പീരീഡിനു ശേഷം കൊറൊണ ചികില്‍സയ്ക്ക് ഉപയോഗപ്പെടും.

English Summary: COVID-19 Treatment: Does Your Health Insurance Policy Cover All The Expenses?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com