കോവിഡ് ക്ലെയിം ഒരു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഐ ആര്‍ ഡി എ ഐ

HIGHLIGHTS
  • ക്യൂവില്‍ കാത്ത് നില്‍ക്കുന്ന രോഗികള്‍ക്കുള്ള അഡ്മിഷനും വൈകുന്നു
Health-insu
SHARE

കോവിഡ് മരണങ്ങള്‍ കുതിച്ചുയരുമ്പോള്‍ ഇവരുടെ ക്ലെയിം സംബന്ധിച്ച അപേക്ഷകള്‍ എത്രയും വേഗം പരിഗണിക്കണിക്കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐ ആര്‍ ഡി എ ഐ. കോവിഡ് മരണങ്ങള്‍ കൂടുമ്പോള്‍ ഇന്‍ഷൂറന്‍സ് ക്ലെയിം അപേക്ഷകള്‍ പരിഗണിക്കുന്നത് പൂര്‍ത്തിയാവാന്‍ കമ്പനികൾ സമയമെടുക്കുന്നത് ആശുപത്രികള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇതുമൂലം ക്യൂവില്‍ കാത്ത് നില്‍ക്കുന്ന രോഗികള്‍ക്കുള്ള അഡ്മിഷനും വൈകുന്നു.

അടിയന്തര തീര്‍പ്പ് വേണം

ഇതുകൊണ്ടാണ് ആശുപത്രികളില്‍ നിന്നുള്ള ഇത്തരം അപേക്ഷകളില്‍ അടിയന്തര തീര്‍പ്പു വേണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടത്. അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. നേരത്തെ ഡല്‍ഹി ഹൈക്കോടതി കമ്പനികളോട് ഇക്കാര്യം പരിഗണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 30 മുതല്‍ 60 മിനുട്ടു സമയത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കണമന്നായിരുന്നു നിര്‍ദേശം. രോഗികളുടെ ഡിസ്ചാര്‍ജ് വൈകുന്നില്ലെന്ന് ഇങ്ങനെ ഉറപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്നാണ് ഐ ആര്‍ ഡി എ ഐ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ രണ്ട് മണിക്കൂര്‍ സമയം വരെ ഇതിനായി എടുത്തിരുന്നു. കാഷ് ലെസ് ട്രീറ്റ്‌മെന്റിന്റെ ക്ലെയിമുകള്‍ രാജ്യ വ്യാപകമായി പല ഇന്‍ഷൂറന്‍സ് കമ്പനികളും നിഷേധിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോട കഴിഞ്ഞ ആഴ്ച ഇതിനെതിരെയും ഐ ആര്‍ ഡി എ ഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

English Summary : Covid Claims should be Settled within One Hour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA