കോവിഡ്, ഇ പി എഫ് ഒ ഇന്‍ഷൂറന്‍സ് പരിധി ഏഴ് ലക്ഷം രൂപയാക്കി

HIGHLIGHTS
  • കോവിഡ് മരണനിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം
covid-virus
SHARE

എംപ്ലോയിസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കീഴിലുള്ള പരിധി ഏഴ് ലക്ഷം രൂപയാക്കി ഇ പി എഫ് ഒ വര്‍ധിപ്പിച്ചു. കോവിഡ് അധികരിക്കുമ്പോള്‍ മരണനിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ ആറ് ലക്ഷം രൂപയാണ് പദ്ധതിയിലെ അംഗത്തിന് ലഭിക്കുന്ന പരമാവധി അഷ്വറന്‍സ് തുക.

എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സ്‌കീമിലെ അംഗങ്ങള്‍ക്ക്് നിര്‍ബന്ധിതമാക്കിയ ഇന്‍ഷൂറന്‍സ് കവറേജാണ് ഇത്.  ഇതനുസരിച്ച് അപകടം, രോഗം തുടങ്ങിയ സ്വാഭാവിക കാരണങ്ങളാല്‍ ഇ പി എഫ് അംഗം മരിച്ചാല്‍ നോമിനിയ്ക്ക് പരമാവധി ഏഴ് ലക്ഷം രൂപ കവറേജായി ലഭിക്കും. ഇ പി എഫി ല്‍ അംഗങ്ങളായിട്ടുള്ള എല്ലാ സ്ഥാപനങ്ങളും ഈ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പരിധിയില്‍ ആണ്. മരണത്തിന് മുമ്പ് അവസാന 12 മാസം വാങ്ങിയ ശമ്പളത്തിന്റെ 30 ഇരട്ടിയോ പരമാവധി 7 ലക്ഷം വരെയോ ആണ് ഇങ്ങനെ ആനുകൂല്യമായി ലഭിക്കുന്നത്. മരിക്കുന്നതിന് മുമ്പ് 12 മാസം ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്താലും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കത്തക്കവിധം ചട്ടത്തില്‍ നേരത്തേ ഭേദഗതി വരുത്തിയിരുന്നു.

English Summary : EPFO Insurance Coverage Raised to 7 Lakh Rupees because of Covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA