ADVERTISEMENT

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ആശുപത്രി വാസം അസാധ്യമാകുകയാണ്. ഉയരുന്ന കോവിഡ് കേസുകള്‍ക്കനുസരണമായി ആശുപത്രികളില്‍ കിടക്ക ഒഴിയുന്നില്ല എന്നതാണ് കാര്യം. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് പോലും കിടക്ക നല്‍കാന്‍ കഴിയാതെ വെറുങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യത്തെ ആരോഗ്യ രംഗം.

ക്ലെയിം കിട്ടാന്‍

ഈ അവസരത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുത്തിട്ടുള്ളവരും അങ്കലാപ്പിലാണ്. ആശുപത്രി വാസമില്ലാതെ എങ്ങനെ ചികിത്സാ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ റീ ഇമ്പേഴ്‌സ് ചെയ്യുമെന്നാണ് ആശങ്ക. പക്ഷെ ആശങ്ക വേണ്ടെന്നാണ് ഇന്‍ഷൂറന്‍സ് രംഗത്തുള്ളവര്‍ പറയുന്നത്. കോവിഡ് അതിരൂക്ഷമായതോടെ പ്രമുഖ നഗരങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വീട്ടിലെ കിടക്ക

സാധാരണ നിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്ന ചികിത്സകള്‍ മാത്രമാണ് ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നുള്ളുവെങ്കിലും ചില വിശേഷപ്പെട്ട കേസുകളില്‍ വീട്ടില്‍ അഡ്മിറ്റായാലും റി ഇംപേഴ്സ് ലഭിക്കും. 'ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. ചില പഴയ പോളിസികള്‍ ഇത് കവര്‍ ചെയ്യില്ല എങ്കിലും താരതമ്യേന പുതിയ പോളിസികളെല്ലാം വീട്ടിലെ ചികിത്സയക്ക് ചെലവ് റീഇമ്പേഴ്‌സ് ചെയ്യും.

എന്താണ് ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍?

വീട്ടില്‍ കിടക്കുകയും ആശുപത്രിയിലേതു പോലെ തന്നെ ചികിത്സ നേടുകയും ചെയ്യുന്ന അവസ്ഥ. ഇതിന് വരുന്ന ചെലവാണ് ഇവിടെ കവര്‍ ചെയ്യുക. എന്നാല്‍ എല്ലാ രോഗികള്‍ക്കും ഇത് അവകാശപ്പെടാനാകില്ല. ഇതിന് ഡോക്ടറുടെ പ്രത്യേക അനുമതി വേണം. തന്നെയുമല്ല രോഗം (ചികിത്സ) ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും നീണ്ട് നില്‍ക്കുകയും വേണം.

കോവിഡ് രോഗികള്‍

കോവിഡ് രോഗികള്‍ക്ക് ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന് നിര്‍ബന്ധമായും രണ്ട് രേഖകള്‍ ഹാജരാക്കാനാകണം.

∙ഐ സി എം ആര്‍ അംഗീകൃത ലാബില്‍ നിന്നും ലഭിച്ച കോവ്ഡ പോസിറ്റിസ് രേഖ.

∙രണ്ടാമതായി രോഗിക്ക് ഹോം ഐസൊലേഷനും ചികിത്സയും ആവശ്യമാണെന്നുള്ള ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍.

∙ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആന്റിജന്‍ ടെസ്റ്റ് പോസിറ്റിവ് ആയാല്‍ മാത്രം തുക ക്ലെയിം ചെയ്യാനാകില്ല.

∙അതിന് ആര്‍ ടി പി സി ആര്‍ ടെ്സ്റ്റ് റിസല്‍ട്ട് തന്നെ കാണിക്കണം.

 രോഗിയുടെ അവസ്ഥ

പ്രധാനമായും രണ്ട് അടിയന്തര സാഹചര്യങ്ങളിലാണ് വീട്ട് ചികിത്സ ആകാവുന്നത്. ആശുപത്രിയിലോ നഴ്സിങ് ഹോമിലോ കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരിക്കണം രോഗി. രണ്ടാമത്തെ നിബന്ധന തൊട്ടടുത്ത ആശുപത്രികളില്‍ ബെഡ് ഒഴിവ് ഉണ്ടാകരുത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണം ചികിത്സ. കോവിഡ് പോസിറ്റിവ് ആയാല്‍ ഇത്തരം കേസുകള്‍ ഇന്‍ഷുറന്‍സ് പ്രൊവൈഡറെ അറിയിക്കേണ്ടതാണ്. നെഗറ്റീവ് ആകുന്നതുവരെയുള്ള ചികിത്സാ ചെലവുകളാണ് കവറേജ് പരിധിയില്‍ വരിക.

English Summary : You will Get Insurance Coverage for Domiciliary Hospitalization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com