ADVERTISEMENT

സേവിങ്സ് അക്കൗണ്ടുടമകളില്‍ നിന്ന് 330 രൂപ ബാങ്കുകള്‍ ഈ മാസം ഈടാക്കിയിട്ടുണ്ട്. ഇനിയും ഈടാക്കാത്തവരുണ്ടെങ്കില്‍ അവരില്‍ പലരുടെയും അക്കൗണ്ടുകളില്‍ നിന്ന് വരും ദിവസങ്ങളില്‍ ഈ തുക പിടിക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്‍ഷൂറന്‍സ് സ്‌കീമില്‍ ചേര്‍ന്നിട്ടുളള അക്കൗണ്ടുടമകളില്‍ നിന്നുമാണ് ഈ തുക ഈടാക്കുന്നത്. അക്കൗണ്ടെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുത്തവര്‍ക്കേ ഇത് ബാധകമാകൂ. അല്ലാത്തവരുടെ തുക പിടിക്കില്ല.

ജൂണ്‍ ഒന്നിനകം പണം

സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന. അക്കൗണ്ട് എടുക്കുമ്പോള്‍ നമുക്ക് ഇത് സ്വീകരിക്കാം. 330 രൂപയാണ് വാര്‍ഷീക പ്രീമിയമായി ഇതിന് ഈടാക്കുന്നത്. ജൂണ്‍ ഒന്നാണ് ഓരോ വര്‍ഷവും പ്രീമിയം അടവിനുള്ള അന്തിമ തീയതി. ഇതിനകം പണം അക്കൗണ്ടില്‍ നിന്ന് എടുക്കുകയാണ് രീതി. ഓട്ടോമാറ്റിക് ആയി പിൻവലിക്കാനുള്ള് അനുമതി നല്‍കിയിട്ടില്ലെങ്കില്‍ ബാങ്ക് പ്രീമിയം എടുക്കില്ല. ഇന്‍ഷുറന്‍സ് ലഭിക്കുകയുമില്ല. അതുകൊണ്ട് ഈ ഇന്‍ഷുറന്‍സ് ആവശ്യമുളളവര്‍ ബാങ്കുമായി ബന്ധപ്പെടണം.

യോഗ്യത

18-50 പ്രായപരിധിക്കാര്‍ക്ക് ഇതില്‍ ചേരാം. 55 വയസു വരെ പരിരക്ഷയുണ്ട്. ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെ ഒരു വര്‍ഷത്തേക്കാണ് പരിരക്ഷ. പ്രീമിയം 330 രൂപ. പണമടച്ചാല്‍ മാത്രം പരിരക്ഷ പുതുക്കപ്പെടുന്ന രീതിയിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.

കവറേജ്

രണ്ട് ലക്ഷം രൂപയുടെ ജീവന്‍ പരിരക്ഷയാണ് പദ്ധതിയ്ക്കുള്ളത്. ജോയിന്റ് അക്കൗണ്ടുടമകള്‍ക്കും ഓരോരുത്തരുടെ പേരിലും പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഏത് വിധത്തിലുള്ള മരണത്തിനും പരിരക്ഷ ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്ന് 45 ദിവസത്തിന് ശേഷമുള്ള ക്ലെയിമേ പരിഗണനയില്‍ വരൂ.

English Summary : You can Renew PMJJBY Insurance Scheme Upto May 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com