ADVERTISEMENT

നന്നാക്കി നന്നാക്കി മടുത്തു. ഇനി പുതിയതൊന്ന് വാങ്ങുകയേ രക്ഷയുള്ളൂ. അടുക്കള ഉപകരണങ്ങളുടെ കാര്യത്തില്‍ ഇത്തരം അവസ്ഥയില്‍ എത്തിയിട്ടില്ലാത്ത വീട്ടമ്മമാര്‍ ചുരുങ്ങും. മാറ്റിവാങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം. ലോക്ഡൗണ്‍, ശമ്പളം കട്ട്, ശമ്പളം വൈകൽ തുടങ്ങിയവ. സാമ്പത്തിക  പ്രതിസന്ധി താല്‍ക്കാലികമാണെങ്കിൽ അത് മാറുന്നതുവരെ ഇക്കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ട. ലോക്ഡൗണ്‍ കഴിയുന്നതോടെ നേരെ ഷോറൂമില്‍ ചെന്ന്് ഇഷ്ടമുള്ളത് വാങ്ങാവുന്നതേയുള്ളു. വില തവണകളായി നല്‍കിയാല്‍ മതി.

ചിലവ് അല്‍പ്പം ഏറും 

ചിലവ് അല്‍പ്പം ഏറും എന്ന കാര്യം ഓർക്കണം. പലിശയും ഫീസും അല്‍പ്പം കൂടും. അതു നല്‍കാന്‍ തയ്യാറെങ്കില്‍ വായ്പ എടുത്തു ഇവ വീട്ടില്‍ കൊണ്ടുപോകാം. ഇവ പ്രയോജനപ്പെടുത്തും മുമ്പ് ഇത്തരം വായ്പകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും വ്യക്തമായി സേവന ദാതാക്കളില്‍ നിന്ന് ചോദിച്ച് മനസിലാക്കിയിരിക്കണം. അതൊക്കെ പാലിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ മാത്രം മുന്നോട്ടുപോകുക.

∙മിക്ക ഗൃഹോകരണ കമ്പനികളും ഡീലര്‍മാരും സ്വകാര്യ ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഷോറൂമില്‍ തന്നെ വായ്പാ സൗകര്യം നല്‍കുന്നുണ്ട്.

∙വളരെ ലളിമായ വ്യവസ്ഥയില്‍ വായ്പ കിട്ടും. അഡ്രസ് പ്രൂഫും ചെക്ക് ലീഫും മാത്രം മതി.

∙വാങ്ങിയ വസ്തുവിന്റെ പരമാവധി വില്‍പ്പന ആറുമുതല്‍ 24 മാസംവരെയുള്ള തവണകളായി തിരിച്ചടയ്ക്കാവുന്ന വിധത്തിലുള്ള വായ്പകളാണ് ഇവര്‍ നല്‍കുന്നത്.

∙പലിശ രഹിത വായ്പകളെന്നും മറ്റും ഇവര്‍ പറയുമെങ്കിലും അതത്ര കണ്ണുമടച്ച് വിശ്വസിക്കേണ്ട. പലിശയ്ക്ക് സമാനമായ രീതിയില്‍  പ്രോസസിങ് ഫീ, അഡ്വാന്‍സ് ഇ.എം.ഐ തുടങ്ങിയ രീതിയില്‍ പണം നല്‍കേണ്ടിവരും.  പല ഒളിഞ്ഞിരിക്കുന്ന ചെലവുകളും  കാണും. തവണ മുടങ്ങിയാല്‍ പിഴത്തുക വലുതായിരിക്കും. ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷമേ ഇത്തരം വായ്പകള്‍ എടുക്കാവൂ.

∙ഫിനാന്‍സ് കമ്പനികള്‍ മാറുന്നതനുസരിച്ച് നിബന്ധനകളും മാറും. ചില കമ്പനികള്‍ ഉല്‍പ്പന്നവിലയുടെ 75 ശതമാനം തുകയാണ് വായ്പയായി നല്‍കുക. ബാക്കി തുക രൊക്കം നല്‍കണം. ഉദാഹരണത്തിന് 25000 രൂപയുടെ വാഷിംഗ് മെഷിന്‍ വാങ്ങണം എന്നു കരുതുക. 5000 രൂപ നല്‍കിയാല്‍ അത് വീട്ടില്‍ കൊണ്ടുപോകാം. ബാക്കി 20000 രൂപ തവണകളായി എട്ടുമാസമോ 10 മാസമോ കൊണ്ട് അടച്ചാല്‍ മതി. പ്രോസസിങ് ഫീസ് ആയി 1000 രൂപ മുതല്‍ 1500 രൂപവരെ ഈടാക്കും.

∙ഡീലര്‍ നല്‍കുന്ന എല്ലാ ഓഫറുകളും ഈ പര്‍ച്ചേസിനും ലഭിക്കും. എങ്കിലും ഇക്കാര്യം മുന്‍കൂട്ടി ചോദിച്ച് മനസിലാക്കിയിരിക്കണം.

English Summary : How to Buy Home Appliances in this Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com