ADVERTISEMENT

ഏറ്റവും ചുരുങ്ങിയ നിരക്കുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇപ്പോള്‍ ചേരാം. അക്കൗണ്ട് ഉടമകള്‍ക്ക് അതാത് ബാങ്കില്‍ നിന്ന് ലഭിക്കുന്ന  അപേക്ഷ പൂരിപ്പിച്ച് നല്‍കിയോ ബന്ധപ്പെട്ട ബാങ്ക് വൈബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ അപകട മരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പദ്ധതിയില്‍ അംഗമാകാം.

സാധാരണ നിലയില്‍ മേയ് മാസം ഒടുവില്‍ ഇതിലേക്കുള്ള പ്രീമിയം ബാങ്കുകള്‍ അക്കൗണ്ടില്‍ നിന്ന് ഈടാക്കാറുണ്ട്. ഓട്ടോ പേ ഓപ്ഷന്‍ നല്‍കിയിട്ടുളള പലര്‍ക്കും ഇതിനകം തന്നെ പ്രീമിയം തുക ഇൗടാക്കുന്നതിനുള്ള എസ് എം എസ് സന്ദേശം ലഭിച്ചിട്ടുണ്ടാകും.

പ്രീമിയം 12 രൂപ

 രണ്ട് ലക്ഷം രൂപ വരെ അപകടമരണ ഇന്‍ഷുറന്‍സുള്ള പി എം എസ് ബി വൈ യില്‍ സ്ഥിരമായ അംഗവൈകല്യവും കവറജില്‍ വരും. 12 രൂപയാണ് വാര്‍ഷീക പ്രീമിയം. മേയ് 25 നും 31 നും ഇടയിലാണ് പ്രീമിയം ബാങ്കുകള്‍ ഈടാക്കുക. ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് പദ്ധതിയുടെ കവറേജ് ലഭിക്കുക. അതുകൊണ്ട് ഓരോ വര്‍ഷവും ഇത് പുതുക്കേണ്ടതുണ്ട്. ഓട്ടോ പേ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പുറത്തു പോകും എന്നതിനാല്‍ ബാങ്കില്‍ നേരിട്ടോ ഓണ്‍ലൈനായോ പണമടയ്‌ക്കേണ്ടതാണ്.

യോഗ്യത

ബാങ്ക് അക്കൗണ്ടുള്ള 18-70 പ്രായ പരിധിയിലുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്ക് ഒരു അക്കൗണ്ട് വഴിയേ ചേരാനാവൂ. അപകട മരണം, പൂര്‍ണ വൈകല്യം എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയും ഭാഗീകമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയുമാണ് പദ്ധതി പ്രകാരം ക്ലെയിമായി ലഭിക്കുക. തുക അതാത് ബാങ്ക് അക്കൗണ്ടിലൂടെയാണ് കൈമാറുക.

English Summary : Join PMSBY now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com