ADVERTISEMENT

കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റുന്ന അച്ഛൻ എപ്പോഴും തിരക്കിലായിരിക്കും. അതിനിടയിൽ അവർ സ്വന്തം ആരോഗ്യ കാര്യങ്ങള്‍ പലപ്പോഴും അവഗണിക്കും. അതുകൊണ്ട് ഈ പിതൃദിനത്തില്‍ ഭാവിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം കാക്കുന്ന ഒരു സമ്മാനം നൽകുക. ചികിൽസാചെലവ് വര്‍ധിക്കുന്ന ഈ കോവിഡ് കാലത്ത് ഈ കരുതലില്ലെങ്കിൽ അദേഹത്തിന്റെ കുടുംബ ബജറ്റില്‍ സമ്മര്‍ദ്ദം കൂട്ടും. പിതാവിന് സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടാകേണ്ടത് അതുകൊണ്ട് നല്ലതാണ്. സമഗ്ര ആരോഗ്യ ഇൻഷുറൻസുകൾ അടിസ്ഥാന ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ നിന്നും വ്യത്യസ്തമായി വിപുലമായി ഔട്ട് പേഷ്യന്റ്, ഇന്‍പേഷ്യന്റ് ചികില്‍സ കവറേജും മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ടെസ്റ്റുകള്‍ക്കും ഹോസ്പിറ്റല്‍ വാസത്തിനുമുള്ള ചെലവ് വരെ വഹിക്കുന്നു. പിതാവിന് ആരോഗ്യ ഇന്‍ഷുറന്‍സ് സമ്മാനിക്കുമ്പോള്‍ പരിഗണിക്കേണ്ട ചിലകാര്യങ്ങളിതാ.

ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാം

പ്രായമേറുമ്പോള്‍ പലവിധ രോഗ സാധ്യതകളും വര്‍ധിക്കും. സമഗ്ര ഇന്‍ഷുറന്‍സ് പോളിസി ഇന്‍ഷ്വര്‍ ചെയ്ത തുക വീണ്ടും ലോഡു ചെയ്യുന്നതിന്റെ ഗുണം നല്‍കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പിതാവ് ഒരു വര്‍ഷത്തിന്റെ തുടക്കത്തിൽ തന്നെ ആശുപത്രിയിലാകുകയും ഇന്‍ഷുറന്‍സ് തുകയായ രണ്ടു ലക്ഷം രൂപയുടെ ക്ലെയിം പറ്റുകയും ചെയ്തു എന്നു കരുതുക. അതേവര്‍ഷം തന്നെ വീണ്ടും ആശുപത്രിയിലാകുകയും വീണ്ടും ഒരു ലക്ഷം രൂപയുടെ ബില്‍ അടക്കേണ്ടിവരുകയും ചെയ്താല്‍ ഇന്‍ഷുറര്‍ തുക രണ്ടു ലക്ഷമായി റീചാര്‍ജ് ചെയ്ത് ഒരു ലക്ഷം അടയ്ക്കാനാകും. റീചാര്‍ജ് തുക ഭാവിയിലേക്ക് ഉപയോഗിക്കാം. 

പതിവ് മെഡിക്കല്‍ ചെക്കപ്പിനുള്ള കവറേജ്

അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ ഒഴിവാക്കാന്‍ സമയാസമയങ്ങളില്‍ പരിശോധനകള്‍ അത്യാവശ്യമാണ്. നിങ്ങളുടെ പിതാവിന്റെ ആരോഗ്യ സ്ഥിതി സ്ഥിരമായി പരിശോധിച്ചുകൊണ്ടിരിക്കണം. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ നേരത്തെ കണ്ടെത്തണം. ഇത് ആരോഗ്യം നന്നായി മാനേജ് ചെയ്യുന്നതിനും ഗുരുതര കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാര്‍ഷിക പരിശോധനകള്‍ക്ക് കവര്‍ നല്‍കുന്നു. ആംബുലന്‍സ് കവര്‍, ഡേകെയര്‍ സര്‍ജറികള്‍ തുടങ്ങിയവയ്ക്കും കവര്‍ ലഭിക്കും.കൂടാതെ, രോഗിയെ വീട്ടില്‍ നോക്കുന്നതിനും അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കും ഇത്തരം പ്ലാനുകള്‍ കവര്‍ നല്‍കും

ഡേ കെയര്‍ നടപടിക്രമങ്ങള്‍ക്കും വിദേശ ചികില്‍സയ്ക്കും പരിരക്ഷ

ഒരു ആശുപത്രിയിലോ ഒരു ഡേകെയര്‍ സെന്ററിലോ ചെയ്യാനാകുന്ന ചികിത്സകളെയാണ് ഡേ കെയര്‍ ചികിത്സകള്‍ സൂചിപ്പിക്കുന്നത്, 24 മണിക്കൂറില്‍ താഴെ സമയത്തേക്കായിരിക്കും ചികില്‍സ. ഡയാലിസിസ്, കീമോതെറാപി, ആന്‍ജിയോഗ്രാഫി, റേഡിയോ തെറാപ്പി, കണ്ണിന്റെ ശസ്ത്രക്രിയ, ലിഥോട്രിപ്‌സി തുടങ്ങിയവയെല്ലാം ഡേ കെയര്‍ നടപടിക്രങ്ങളില്‍ പെടും. സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇതിനെല്ലാം കവറേജ് ലഭിക്കും. കൂടുതല്‍ ഡേ കെയര്‍ കാര്യങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നത് ഇന്‍ഷുറന്‍സ് എടുക്കുന്ന വ്യക്തിക്ക് നല്ലതാണ്. ഗുരുതര മെഡിക്കല്‍ സ്ഥിതിയിലുള്ള ചികില്‍സയ്ക്ക് വിദേശ ചികില്‍സ അനുവദിക്കുന്ന പോളിസികളുമുണ്ട്. ഇത്തരം പോളിസികള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.

പണമില്ലാതെ ചികിൽസ

സമഗ്ര പോളിസികള്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ കാഷ്‌ലെസ് ചികില്‍സകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ അടുത്തില്ലെങ്കിലും പിതാവിന് ആശുപത്രിയില്‍ പണം അടക്കേണ്ടതിനെ കുറിച്ച് വേവലാതിപ്പെടേണ്ടെന്ന് അര്‍ഥം. കമ്പനി തന്നെ ക്ലെയിം സെറ്റില്‍ ചെയ്യും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ സൗകര്യം നല്‍കുന്ന ആശുപത്രികളുടെ നെറ്റ്‌വര്‍ക്ക് ഉണ്ടാകും. ഈ ആശുപത്രികളിലൊന്നില്‍ നിങ്ങളുടെ പിതാവിന് പണമില്ലാതെ തന്നെ ചികില്‍സ തേടാം.

ലേഖകൻ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറാണ്

English Summary : Gift a Health Insurance to Your Father inthis Father's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com