ADVERTISEMENT

വാഹന ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ ഇൻഷുറൻസ് നിയമപരമായി അവകാശികൾക്ക്‌ കൈമാറ്റം ചെയ്യുന്നതിന്  നൂലാമാലകൾ കുറവാണ്. കാർ ഇൻഷുറൻസ് കൈമാറ്റം ചെയ്യുന്നതിന് ആർടിഒ ഓഫീസിൽ ചില രേഖകൾ സമർപ്പിക്കണം.  

പോളിസിയുടമയുടെ മരണ വിവരം എത്രയും പെട്ടെന്ന് മോട്ടോർ ഇൻഷുറൻസ് നൽകുന്ന ഓഫീസിലറിയിക്കണം . ഇത് കാറും, ഇൻഷുറൻസും അവകാശികൾക്ക്‌ കൈമാറ്റം ചെയ്യൽ എളുപ്പമാക്കും. ആർടിഒ ഓഫീസിൽ നിന്നും കാറിന്റെ റജിസ്ട്രേഷൻ  രേഖകൾ അവകാശികളുടെ പേരിലാക്കുന്നതാണ് ഒരു പ്രധാന കാര്യം. ഇതിനായി താഴെ പറയുന്ന രേഖകൾ അവകാശികൾ ആർടിഒ ഓഫീസിൽ സമർപ്പിക്കണം.

1 . കൃത്യമായി പൂരിപ്പിച്ച ആർടിഒ ഫോറം 31 

2 . വാഹനത്തിന്റെ ആർസി 

3 . പോളിസി ഹോൾഡറുടെ മരണ സർട്ടിഫിക്കറ്റ് 

4 . ചാസി നമ്പർ (chassis imprint )

5 . പുക പരിശോധന സർട്ടിഫിക്കറ്റ് 

6 . കാർ വാങ്ങിയ രേഖകൾ 

7 . കാറിന്റെ ഇപ്പോഴുള്ള ഇൻഷുറൻസ് 

8 . കാറിനു വായ്പയുണ്ടെങ്കിൽ ആ രേഖകൾ എൻഒസി യോടുകൂടിയത് 

9 . അവകാശിയുടെ തിരിച്ചറിയൽ കാർഡും, അഡ്രസ് പ്രൂഫും 

10 .പിന്തുടർച്ച സർട്ടിഫിക്കറ്റ് 

11 . ആധാറിന്റെയോ, പാൻ കാർഡിന്റെയോ സാക്ഷ്യപ്പെടുത്തിയ കോപ്പി 

12 . കൈമാറ്റത്തിനു വേണ്ടിയുള്ള  തുക (ട്രാൻസ്ഫർ ഫീ )

13 ആർടിഒ യുടെ 29 , 30  ഫോറങ്ങൾ (ആവശ്യപ്പെടുകയാണെങ്കിൽ)

English Summary: How to Transfer the Ownership and InsuranceIf the Car Owner Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com