ADVERTISEMENT

ഇന്‍സ്റ്റന്റ്‌ മെസേജിങ്‌ ആപ്പായ ടെലിഗ്രാമിലൂടെ നിങ്ങള്‍ക്ക്‌ ഇനി മോട്ടോര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ഇന്‍ഷൂറന്‍സ്‌ പോളിസി പുതുക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കായി ഐസിഐസിഐ ലൊംബാര്‍ഡാണ്‌ ഇന്‍ഷൂറന്‍സ്‌ ടെലിഗ്രാമിൽ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന chatbot@icici_lombard_Bot വഴിയാണ്‌ ഈ സേവനം ടെലിഗ്രാമില്‍ ലഭ്യമാക്കുന്നത്‌. ഇത്തരത്തിലുള്ള സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ നോണ്‍-ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയാണ് ഐസിഐസിഐ ലൊംബാര്‍ഡ്‌.

ടെലിഗ്രാം ചാറ്റ്‌ ബോട്ടില്‍ ഉപഭോക്താക്കള്‍ക്ക്‌ പല തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാകും. മോട്ടര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ക്ലെയിമിന്റെ നിലവിലെ സ്ഥിതി പിന്തുടരാനും കഴിയും. മാത്രമല്ല, ഇന്‍ഷൂറന്‍സ്‌ പോളിസി പുതുക്കാനും പോളിസി രേഖകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും പോളിസിയിലെ വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനും കഴിയും.

ഐസിഐസിഐ ലൊംബാര്‍ഡ്‌ വാട്‌സാപ്പ്‌ പ്ലാറ്റ്‌ഫോമില്‍ നിലവില്‍ ഇന്‍ഷൂറന്‍സ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. ഇതിന്‌ പുറമെ മറ്റ്‌ ചില സേവനങ്ങള്‍ കൂടി ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുമെന്ന്‌ കമ്പനി അറിയിച്ചു.

ഇതനുസരിച്ച്‌ വാട്‌സാപ്പില്‍ ക്ലെയിമിന്റെ നിലവിലെ സ്ഥിതിയുമായി ബന്ധപ്പെട്ട തല്‍ക്ഷണ വിവരങ്ങള്‍ ലഭിക്കും. ഏത്‌ ക്ലെയിമിന്‌ വേണ്ടിയും രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാനും ഒരു ക്ലെയിം ആരംഭിക്കാനും കഴിയും.

English Summary : ICICI Lombard will Avail Insurance Services in Telegram too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com