ADVERTISEMENT

ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പോളിസികള്‍ വാങ്ങുന്നതിനും ഇനി യൂണിഫൈയ്‌ഡ്‌ പെയ്‌മെന്റ്‌ ഇന്റര്‍ഫെയ്‌സിലെ (യുപിഐ) ഓട്ടോ പേ സൗകര്യം പ്രയോജനപ്പെടുത്താം.

ഉപഭോക്താക്കള്‍ക്ക്‌ യുപിഐ ഓട്ടേപേ സൗകര്യം ലഭ്യമാക്കുന്നതിനായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്‌, നാഷണല്‍ പേമെന്റ്‌ കോര്‍പറേഷന്‍ ഒഫ്‌ ഇന്ത്യയുമായി ധാരണയായി. അതായത് ഇനി മുതല്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്‌ ഇന്‍ഷൂറന്‍സിന്റെ ഉപഭോക്താക്കള്‍ക്ക്‌ യുപിഐ പേമെന്റ്‌ സംവിധാനത്തിലെ ഓട്ടോ പേ സൗകര്യത്തിലൂടെ ഇന്‍ഷൂറന്‍സ്‌ പോളിസികള്‍ വാങ്ങാനും പ്രീമിയം അടയ്‌ക്കാനും കഴിയും. ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പോളിസി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ യുപിഐ ഓട്ടോപേയുമായി ബന്ധിപ്പിക്കുകയും തുടര്‍ന്ന്‌ പ്രീമിയം പേമെന്റുകള്‍ നടത്തുകയും ചെയ്യാം.

അവര്‍ക്ക്‌ താല്‍പര്യമുള്ള പേടിം, ഭീം പോലുള്ള യുപിഐ ആപ്പുകളില്‍ യുപിഐ ഓട്ടോപേ സവിശേഷതകള്‍ സാധ്യമാക്കാം. പ്രീമിയം അടയ്ക്കാൻ ഉപഭോക്താക്കള്‍ക്ക്‌ ഒറ്റത്തവണ, പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ വിവിധ കാലയളവുകള്‍ തിരഞ്ഞെടുക്കാം.

English Summary : You can Buy Life Insurance through UPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com