ADVERTISEMENT

ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരണത്തില്‍ 11 ശതമാനം കുറവുണ്ടായി. കോവിഡ്‌ 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മെയ്‌ മാസത്തില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരണത്തില്‍ കുറവുണ്ടായെങ്കിലും ജൂണില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ , ജൂലൈയില്‍ വീണ്ടും കുറഞ്ഞു. പൊതുമേഖലാ ഇന്‍ഷൂറസ്‌ സ്ഥാപനമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്റെ (എല്‍ഐസി) ബിസിനസില്‍ ഉണ്ടായ ഇടിവാണ്‌ മൊത്തം പ്രീമിയം സമാഹരണത്തില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം.

ജൂലൈയില്‍, ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ മേഖലയിലെ 24 കമ്പനികളും കൂടി സമാഹരിച്ച പുതിയ ബിസിനസ്‌ പ്രീമിയം 20,434.72 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച്‌ 11 ശതമാനം കുറവാണിത്‌.

English Summary : New Business Premium of Life Insurance Companies Decreased in July

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com