ADVERTISEMENT

എല്‍ഐസിയുടെ ക്രഡിറ്റ്‌ കാര്‍ഡ്‌ വിഭാഗമായ എല്‍ഐസി കാര്‍ഡ്‌സ്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ ഐഡിബിഐ ബാങ്കുമായി ചേര്‍ന്നാണ്‌ പുതിയ റുപെ ക്രഡിറ്റ്‌ കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്‌. ലുമിനെ പ്ലാറ്റിനം ക്രഡിറ്റ്‌ കാര്‍ഡ്‌, ഇക്ലാറ്റ്‌ സിലക്ട് ക്രഡിറ്റ്‌ കാര്‍ഡ്‌ എന്നിവയാണ്‌ എല്‍ഐസിയുടെ പുതിയ ക്രഡിറ്റ്‌ കാര്‍ഡുകള്‍.

നിലവില്‍ എല്‍ഐസി പോളിസി ഉടമകള്‍, ഏജന്റുമാര്‍, എല്‍ഐസിയിലെയും എല്‍ഐസിയുടെ ഉപകമ്പനികളിലെയും ജീവനക്കാര്‍ എന്നിവര്‍ക്ക്‌ മാത്രമാണ്‌ പുതിയ കാര്‍ഡിന്‌ വേണ്ടി അപേക്ഷിക്കാന്‍ അര്‍ഹത ഉള്ളത്‌.

ആനുകൂല്യങ്ങളേറെ

നാല്‌ വര്‍ഷത്തെ വാലിഡിറ്റി, 48 ദിവസം വരെ പലിശ രഹിത ക്രഡിറ്റ്‌ കാലാവധി, റിവാര്‍ഡ്‌ പോയിന്റ്‌ുകള്‍ തുടങ്ങി ഉപയോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങളുമായാണ്‌ ഇരു ക്രഡിറ്റ്‌ കാര്‍ഡുകളും എത്തുന്നത്‌. ഉപയോക്താക്കള്‍ക്ക്‌ അവരുടെ ജീവിതശൈലിക്ക്‌ അനുയോജ്യമായ ക്രഡിറ്റ്‌ പരിധിയായിരിക്കും എന്നതാണ്‌ കാര്‍ഡുകളുടെ മറ്റൊരു സവിശേഷത.

എല്‍ഐസി ഇന്‍ഷൂറന്‍സ്‌ പോളിസി വാങ്ങുകയോ, പുതുക്കുകയോ ചെയ്യുമ്പോള്‍ ഇരട്ടി റിവാര്‍ഡ്‌ പോയിന്റുകള്‍ കിട്ടും. കാര്‍ഡ്‌ഉടമകള്‍ക്ക്‌ 3 മാസം, 6 മാസം, 9 മാസം, 12 മാസം എന്നിങ്ങനെ വ്യത്യസ്‌ത ഇഎംഐ കാലാവധികള്‍ തിരഞ്ഞെടുക്കാം.ഈ കാര്‍ഡുകള്‍ അപകട ഇന്‍ഷൂറന്‍സ്‌ ഉള്‍പ്പടെ വിവിധ ഇന്‍ഷൂറന്‍സ്‌ പരിരക്ഷകളും ലഭ്യമാക്കുന്നുണ്ട്‌്‌.

എല്‍ഐസി ഗോള്‍ഡ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌, എല്‍ഐസി ടൈറ്റാനിയം ക്രഡിറ്റ്‌ കാര്‍ഡുകള്‍, എല്‍ഐസി പ്ലാറ്റിനം ക്രഡിറ്റ്‌ കാര്‍ഡ്‌, എല്‍ഐസി സിഗ്നേച്ചര്‍ ക്രഡിറ്റ്‌ കാര്‍ഡുകള്‍ എന്നിക്രഡിറ്റ്‌ കാര്‍ഡുകള്‍ എല്‍ഐസി കാര്‍ഡ്‌സിനുണ്ട്‌

English Summary: Lic Intriduced Rupay Cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com