ADVERTISEMENT

ഡിജിറ്റല്‍ പേമെന്റ്‌ സ്ഥാപനമായ ഫോണ്‍പേയ്‌ക്ക്‌ ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ (ഐആര്‍ഡിഎഐ) നിന്നും ഇന്‍ഷൂറന്‍സ്‌ ബ്രോക്കിങ്‌ ലൈസന്‍സ്‌ ലഭിച്ചു. അതിനാല്‍ ഫിന്‍ടെക്‌ സ്ഥാപനമായ ഫോണ്‍പേയ്‌ക്ക്‌ ഇനിമുതല്‍ രാജ്യത്തെ എല്ലാ ഇന്‍ഷൂറന്‍സ്‌ കമ്പനികളില്‍ നിന്നുമുള്ള ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും.

നേരിട്ടുള്ള ബ്രോക്കിങ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഇന്‍ഷൂറന്‍സ്‌ മേഖലയിലേക്ക്‌ ഫോണ്‍ പേ പ്രവേശിച്ചിരുന്നു. ഒരു കോര്‍പ്പറേറ്റ്‌ ഏജന്റ്‌ ലൈസന്‍സോടു കൂടി 2020 ജനുവരി മുതല്‍ ജനറല്‍ ഇന്‍ഷൂറന്‍സ്‌, ടേം ഇന്‍ഷൂറന്‍സ്‌, ആരോഗ്യ ഇന്‍ഷൂറന്‍സ്‌ വിഭാഗങ്ങളില്‍ വിവിധ ഉത്‌പന്നങ്ങള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്‌. എന്നാല്‍, ഒരു കോര്‍പ്പറേറ്റ്‌ ഏജന്റ്‌ എന്ന നിലയില്‍ ഓരോ വിഭാഗത്തിലെയും മൂന്ന്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുമായി മാത്രം പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാണ്‌ കമ്പനിക്ക്‌ ഇതുവരെ അനുവാദം ഉണ്ടായിരുന്നത്‌. അതേസമയം നേരിട്ടുള്ള ബ്രോക്കിങ്‌ ലൈസന്‍സ്‌ ലഭിച്ചതോടെ ഫോണ്‍പേയ്‌ക്ക്‌ ഇനിമുതല്‍ ഇന്ത്യയിലെ എല്ലാ ഇന്‍ഷൂറന്‍സ്‌ കമ്പനികളില്‍ നിന്നുമുള്ള ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങള്‍ വിതരണം ചെയ്‌തു തുടങ്ങാം. മാത്രമല്ല ഉപയോക്താക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ചുള്ള ശുപാര്‍ശകളും നല്‍കാന്‍ കഴിയും. ഒരു സമ്പൂര്‍ണ്ണ സാമ്പത്തിക സേവന ദാതാവായി മാറാനുള്ള ശ്രമങ്ങളിലാണ്‌ ഫോണ്‍പേ.

English Summary : Phone pay is Entering into Insurance Broking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com