മുടങ്ങി കിടക്കുന്ന പോളിസികള്‍ പുതുക്കാന്‍ എല്‍ ഐ സി സൗകര്യമൊരുക്കുന്നു

HIGHLIGHTS
  • പ്രീമിയം അടവ് തെറ്റിയോ, സാരമില്ല സൗജന്യത്തോടെ പുതുക്കാം
aim
SHARE

പോളിസി റിവൈവല്‍ പദ്ധതി പ്രകാരം ഒക്ടോബര്‍ 22 വരെ ആനുകൂല്യത്തോടെ എല്‍ ഐ സി  പോളിസികള്‍ പുതുക്കാം. ലാപ്‌സ് ആകാത്തതും കാലാവധി എത്താത്തതുമായ എല്ലാ പോളിസികളും പദ്ധതിയുടെ ഭാഗമായി സൗജന്യ നിരക്കില്‍ പുതുക്കാം. ഒരു ലക്ഷം രൂപ വരെ പ്രീമിയം അടയ്ക്കാനുള്ളവര്‍ക്ക് ലേറ്റ് ഫീസ് ഇനത്തില്‍ 20 ശതമാനം വരെ കുറവ് ലഭിക്കും. ഇതില്‍ കൂടുതലാണ് തുകയെങ്കില്‍ പരമാവധി 2,500 രൂപയാകും ആനുകൂല്യം ലഭിക്കുക.

ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി തകിടം മറിച്ചപ്പോള്‍  ഇന്‍ഷുന്‍സ് പോളിസികളിലെ തിരിച്ചടവുകള്‍ക്കും വലിയ തോതില്‍ മുടക്കമുണ്ടായിട്ടുണ്ട്. 29 ശതമാനത്തോളം പോളിസികളിലെങ്കിലും അടവ് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ പറയുന്നത്.

English Summary : Insurance policy Revival Facilty Introduced by LIC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA