ADVERTISEMENT

നിങ്ങളുടെ ഇൻഷുറൻസിന്റെ പ്രീമിയം അടവ് മുടങ്ങിയാൽ നഷ്ടങ്ങൾ പല വിധത്തിലായിരിക്കും. ലാപ്‌സായ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനായി അടയ്ക്കുന്ന പ്രീമിയത്തോടൊപ്പം 9 ശതമാനം പലിശ കൂടി ഈടാക്കാനാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നിബന്ധന. അതുകൊണ്ട് കഴിയുന്നതും സമയത്ത് തന്നെ പ്രീമിയം അടയ്ക്കാന്‍ ശ്രമിക്കണം. അതിന് സാധ്യമായില്ലെങ്കില്‍ ഗ്രേസ് പീരിയഡായി അനുവദിക്കുന്ന 30 ദിവസത്തിനുള്ളില്‍ എങ്കിലും അടവ് ഉറപ്പാക്കുന്നതാണ് നല്ലത്.

കവറേജ് നഷ്ടമാകും

അതല്ലെങ്കില്‍ പലിശ, ലേറ്റ് ഫീ ഇനങ്ങളിൽ കാശ് നഷ്ടമാകും. എന്നു മാത്രമല്ല ഇക്കാലത്തെ റിസ്ക് പരിരക്ഷയും ഇല്ലാതാകും. പിന്നീട് പുതുക്കുമ്പോള്‍ കവറേജ് ഇല്ലാത്ത കാലത്തെയും പലിശയും പ്രീമിയവും നല്‍കേണ്ടി വരികയും ചെയ്യും. മരണകാരണമായ പകര്‍ച്ചവ്യാധികള്‍ ഒരോ വ്യക്തിയുടെയും ജീവിതത്തെ പണ്ടത്തേതിലും എത്രയോ ഇരട്ടി റിസ്‌ക്കുള്ളതാക്കി മാറ്റുന്ന ഇക്കാലത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പ്രഥമ പരിഗണന തന്നെ നല്‍കേണ്ടതാണ്.

English Summary: Pay Your Insurance Premium on Time to Avoid Losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com