അറിഞ്ഞോ? കന്നുകാലികളും ഓൺലൈനിലാണ്

HIGHLIGHTS
  • മൃഗസംരക്ഷണ വകുപ്പാണ് സമഗ്ര കന്നുകാലി ഓൺലൈൻ ഇൻഷൂറൻസ് ഒരുക്കുന്നത്
farmer-with-his-cattle
SHARE

മനുഷ്യരെപ്പോലെ കന്നുകാലികളെയും ഇപ്പോൾ ഓൺലൈനായി ഇൻഷൂർ ചെയ്യാം. മൃഗസംരക്ഷണ വകുപ്പാണ് സമഗ്ര കന്നുകാലി ഓൺലൈൻ ഇൻഷൂറൻസിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഗോ മിത്ര ഇൻഷൂറൻസ് സോഫ്റ്റ് വെയർ സജ്ജമാക്കിയിട്ടുണ്ട് .

അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണമോ പാൽ ഉല്പാദനത്തിൽ കുറവോ വരുന്ന കർഷക കുടുംബത്തിന് അതിജീവനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് കന്നുകാലി ഇൻഷൂറൻസ് നടപ്പാക്കി വരുന്നത് .

പുതിയ സോഫ്റ്റ് വെയറിലൂടെ ഇൻഷൂറൻസിനുള്ള അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കുന്നതിന് മൃഗാശുപത്രികളിൽ എത്തണം. ഉരുക്കളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളും ഉടമയായ കർഷകന്റെ വിവരങ്ങളും ആശുപത്രിയിലെ നിർവഹണ ഉദ്യോഗസ്ഥൻ ഓൺലൈനായി സമർപ്പിക്കും. പ്രീമിയം തുകയുടെ കർഷക വിഹിതം അടയ്ക്കാനുള്ള ചലാനും സോഫ്റ്റ് വെയറിൽ നിന്നു ലഭിക്കും .

പോളിസി രേഖയും സോഫ്റ്റ് വെയറിൽ നിന്നു ലഭ്യമാകും. ക്ലെയിം സമർപ്പിക്കുന്നതിനുള്ള സൗകര്യവും തീർപ്പാകുന്നതുവരെ നിരീക്ഷിക്കാനുള്ള സൗകര്യവും സോഫ്റ്റ് വെയറിലുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0471-2302283

English Summary : Online Insurance Coverage for Cattle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS