ചെറുകിടക്കാർക്ക് ലാഭം കുറഞ്ഞാലും കിട്ടും ഇൻഷുറൻസ് പരിരക്ഷ

HIGHLIGHTS
  • ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിന്റെ പുതിയ പോളിസിക്ക് അംഗീകാരം
woman-worker
SHARE

കച്ചവടക്കാര്‍, ഹോട്ടല്‍, റസ്റ്റാറന്റ്  നടത്തിപ്പുകാര്‍, ചെറുകിട ഉല്‍പാദന യൂണിറ്റുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍ തുടങ്ങിയവരുടെ കച്ചവടത്തിൽ ഉപകരണങ്ങള്‍ക്ക് തീപിടുത്തമുണ്ടായി ലാഭം കുറഞ്ഞാലും ഇനി മുതൽ പരിരക്ഷകിട്ടും. ഇന്‍ഷ്വര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് തീപ്പിടുത്തം മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിന്  പുതിയ പോളിസിക്ക് ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) അംഗീകാരം നല്‍കി. ഇതോടെ ഫയര്‍ ആന്റ് സ്‌പെഷ്യല്‍ പെറില്‍സ് പോളിസി പ്രകാരം കവര്‍ ചെയ്യപ്പെടുന്ന 12 തരം അപകടങ്ങള്‍ക്കും ഫയര്‍ ലോസ് ഓഫ് പ്രോഫിറ്റ് പോളിസിക്കു കീഴില്‍ പരിരക്ഷ ലഭിക്കും.

വസ്തുക്കള്‍ക്ക്  തീപ്പിടുത്തത്തില്‍ നഷ്ടം സംഭവിച്ചാല്‍ മാത്രമാണ് ഇന്ത്യയില്‍ സാധാരണയായി പോളിസിയുടെ പ്രയോജനം ലഭിക്കുക. എന്നാല്‍ പുതിയ സ്‌കീമില്‍ ലാഭത്തിനും വരുമാനത്തിനുമുണ്ടാകുന്ന നഷ്ട ബാധ്യത കമ്പനി അംഗീകരിക്കുന്നതാണ്. 2022 മെയ് 14 വരെ ആറു മാസമാണ് പോളിസി കാലാവധി.

English Summary : Shriram General Insurance New Policy Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA